കുവൈത്തിൽ ഇനി ഈ പ്രവാസികൾക്ക് ഒരിക്കലും താമസിക്കാനാവില്ല ! കാരണം….

164

കുവെെറ്റില്‍ നിന്നും ഈ വര്‍ഷം 18,000 വിദേശികളെ നാടുകടത്തിയതില്‍ അയ്യായിരവും ഇന്ത്യക്കാര്‍. താമസാനുമതിയില്ലാതെ ഒളിച്ചുകഴിഞ്ഞിരുന്നവരാണ് കുടിയിറക്കപ്പെട്ടവരില്‍ നല്ലൊരു പങ്ക്. മദ്യം, മയക്കുമരുന്നു കേസുകളില്‍പ്പെട്ടവരാണ് പുറത്താക്കപ്പെട്ടവരില്‍ രണ്ടാം സ്ഥാനത്ത്. സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവരെ മാത്രമല്ല സ്വദേശിവല്‍ക്കരണ നയമനുസരിച്ച് കൂടുതല്‍ പ്രവാസികളെ പുറത്താക്കുന്നതിന് ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതും കാരണമായി കണ്ടെത്തിയിട്ടുണ്ട്.

എയ്ഡ്സ്, ഹെപ്പറ്റെെറ്റിസ് രോഗികളെയും നാടുകടത്തുന്നു. ഈദ് പെരുന്നാള്‍ കാലത്ത് സന്ദര്‍ശകവിസയിലെത്തി യാചകവൃത്തി നടത്തി ലക്ഷങ്ങളുമായി നാട്ടിലേയ്ക്ക് മടങ്ങുന്നവരില്‍ ഇന്ത്യക്കാരുള്‍പ്പെടെ വിവിധ രാജ്യക്കാരുണ്ട്. ഇവർക്ക് ഇനി കുവൈത്തിൽ പ്രവേശിക്കാനാവില്ല.