HomeHealth Newsപ്രമേഹ രോഗികൾ പാവയ്ക്ക ജ്യൂസ് കുടിക്കരുത് !!

പ്രമേഹ രോഗികൾ പാവയ്ക്ക ജ്യൂസ് കുടിക്കരുത് !!

നമ്മുടെ ശരീരം ഓരോ നിമിഷവും വിഷം പുറംതള്ളുന്ന ജോലിയിൽ വ്യാപൃതമാണ്. അനുദിനം നാം കഴിച്ചുകൂട്ടുന്ന ആഹാരത്തിൽ അടങ്ങിയിരിക്കുന്ന പലതരം വിഷവസ്തുക്കളെ പുറംതള്ളാൻ ശരീരം കഠിന പ്രയത്നമാണ് നടത്തുന്നത്. ഇത്രയേറെ ജോലി ചെയ്യുന്ന നമ്മുടെ ശരീരത്തെ സംരക്ഷിക്കാൻ നാം പച്ചക്കറി ജ്യൂസുകൾ കഴിക്കാറുണ്ട്. ആരോഗ്യത്തിനു വളരെയേറെ നല്ലത് എന്ന് നാം വിശ്വസിക്കുന്ന ഈ ജ്യൂസുകൾ കഴിക്കുമ്പോൾ ശരിക്കും നമ്മുടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നുണ്ടോ ? ഇല്ല !!

 

 

 

ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നത് പച്ചക്കറികൾ തനിയെ കഴിക്കുമ്പോൾ ലഭിക്കുന്ന ഗുണത്തിന്റെ പതിലൊന്നുപോലും അവ ജ്യൂസാക്കി കഴിക്കുമ്പോൾ ലഭിക്കുന്നില്ല എന്നാണു. അത് പാവക്ക ആയാലും ക്യാരറ്റ് ആയാലും ശരി. ഇതിനു ഒരു പ്രധാന കാരണം, ജ്യൂസാക്കുമ്പോൾ പച്ചക്കറിയിലെ ഫൈബർ നഷ്ടമാകുന്നു എന്നതാണ്. ഫൈബർ നമ്മുടെ ആമാശയത്തെയും മൊത്തം ശരീരത്തെയും ആരോഗ്യകരമാക്കി നിർത്തുന്നതിൽ വലിയ പങ്കു വഹിക്കുന്ന ഒന്നാണ്. മാത്രമല്ല പ്രമേഹത്തെ നിയന്ത്രിക്കുന്നതിലും ഇതിനു വലിയ പങ്കുണ്ട്. എന്നാൽ പാവക്ക ജ്യൂസ് ആക്കി കുടിക്കുമ്പോൾ അതിന്റെ ഫൈബർ നഷ്ടപെടുന്നത് മൂലം നാം ഉദ്ദേശിക്കുന്ന ഫലം കിട്ടുന്നില്ല. മാത്രമല്ല, അതിലെ ചില വിറ്റമിൻസ് കൂടി നഷ്ടമാകുന്നു. ഫലത്തിൽ പാവക്ക ജ്യൂസ് ആക്കി കുടിക്കുന്ന ഒരു പ്രമേഹരോഗിക്ക് ലഭിക്കുന്നത് അതിലെ ഷുഗറും അല്പം മിനെറൽസും മാത്രം !!

 

 

 

ഇനി അമിതവണ്ണം കുറയ്ക്കാൻ ജ്യൂസ് കഴിച്ചാലോ ? അവിടെയുമുണ്ട് പ്രശ്നം. ജ്യൂസിലെ ഷുഗർ നിങ്ങളുടെ വിശപ്പ് കൂട്ടാൻ ഉപകരിക്കൂ. ഇതുമൂലം തൽക്കാലം വിശപ്പ് അടങ്ങുമെങ്കിലും വൈകാതെ അതിശക്തമായി വിശപ്പു തിരിച്ചുവരികയും കൂടുതൽ ഭക്ഷണം കഴിക്കാൻ നിങ്ങൾ നിര്ബന്ധിതരാവുകയും ചെയ്യും. ഫലമോ, വണ്ണം കുറയില്ല. !

 

 

 

നമ്മുടെ ശരീര ഘടന ഭക്ഷണം ചവച്ചരച്ചു കഴിക്കാനായി രൂപപ്പെടുത്തിയതാണ്. ആ ഭക്ഷണം ജ്യൂസ് ആക്കി കഴിച്ചാൽ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്ന് മാത്രമല്ല, ദോഷങ്ങൾ ഉണ്ടുതാനും. അതുകൊണ്ട് പച്ചക്കറികൾ ചവച്ചുതന്നെ കഴിക്കുക. അതിലെ ഫൈബർ, അമൂല്യങ്ങളായ പ്രോടീനുകൾ, വൈറ്റമിൻസ് ഇതൊക്കെ അങ്ങിനെ തന്നെ നമ്മുടെ ശരീരത്തിൽ എത്തട്ടെ. അതുവഴി ആരോഗ്യമുള്ള ശരീരവും ലഭിക്കും.

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

തീർച്ചയായും അറിഞ്ഞിരിക്കുക !! ഒരുതരത്തിലുമുള്ള ക്യാൻസർ വരാതിരിക്കാൻ………

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments