ഒരു മേഖലയില്‍ കൂടി സ്വദേശി വത്കരണത്തിന് ഒരുങ്ങി കുവൈത്ത്: പ്രവാസികൾക്ക് ഇരുട്ടടി

42

കൂടുതല്‍ മേഖലയില്‍ സ്വദേശി വത്കരണത്തിന് ഒരുങ്ങി കുവൈത്ത്. എണ്ണ മേഖലയില്‍ വിദേശി നിയമനം പൂര്‍ണ്ണമായി നിര്‍ത്തുമെന്നാണ് കുവൈത്ത് പെട്രോളിയം മന്ത്രി ഡോ. ഖാലിദ് അല്‍ ഫാദില്‍ വ്യക്തമാക്കിയത്. പാര്‍ലമെന്‍റ് സമിതി യോഗത്തില്‍ സംസാരിക്കുമ്പാവായിരുന്നു മന്ത്രി പുതിയ തീരുമാനം വ്യക്തമാക്കിയത്.രാജ്യത്തെ പെട്രോളിയം കമ്പനിയിലും മറ്റ് അനുബന്ധ കമ്പനികളില്‍ 2020-201 സാമ്പത്തിക വര്‍ഷത്തില്‍ വിദേശികളുടെ നിയമനം ഉണ്ടാവില്ല. ഇതിന് പുറമെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കുകയും ചെയ്യും.

നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറാനാണ് പുതിയ തീരുമാനം. കുവൈത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. 106 ഇന്ത്യക്കാരുള്‍പ്പചെ 609 പേര്‍ക്കാണ് കുവൈത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഈതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 34432 ആയി.