ഇനി എളുപ്പം കടൽ കടക്കാം: സ്‌പോൺസർഷിപ് ആവശ്യമില്ലാത്ത പുതിയ വിസയുമായി സൗദി അറേബ്യ

207

ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലാത്ത പുതിയ വിസാ പദ്ധതിക്ക് സൗദിയിൽ അംഗീകാരമായി. വിദേശികൾക്ക് സൗദിയിൽ ദീർഘകാല താമസ വിസ അനുവദിക്കുന്ന നിയമത്തിനു ശൂറാ കൗൺസില്‍ അംഗീകാരം നല്‍കി.

സൗദിയിൽ വിദേശികൾക്ക് സ്വന്തം പേരിൽ പാർപ്പിടങ്ങൾ വാങ്ങിക്കുന്നതിനും ഇതോടെ അനുമതിയായി. സൗദിയിൽ വിദേശികൾക്ക് ഗ്രീൻ കാർഡിന് തുല്യമായ ദീർഘകാല താമസ രേഖ അനുവദിക്കുന്നതിനാണ് ശൂറാ കൗൺസിൽ അംഗീകാരം നൽകിയത്. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും ബന്ധുക്കൾക്ക് വിസിറ്റ് വിസ എടുക്കുന്നതിനും സാധിക്കും.

വിദേശികൾക്ക് വീടുകളും വാഹനങ്ങളും സ്വന്തം പേരിൽ വാങ്ങാനും സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യാനും ഇഷ്ടാനുസരണം തൊഴിൽ മാറാനുമുള്ള അനുമതി, രാജ്യത്തു നിന്ന് എപ്പോൾ വേണമെങ്കിലും പുറത്തുപോകുന്നതിനും മടങ്ങി വരുന്നതിനുമുള്ള സ്വാതന്ത്ര്യവും ശൂറാ കൗൺസിൽ പാസാക്കിയ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.