മദ്യപാനം നിർത്തണമെന്ന് ആഗ്രഹമുണ്ടോ?? ഇതാ പുതിയൊരു വഴി കണ്ടുപിടിച്ച് കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ !

171

ഒരു ദിവസം പെട്ടന്ന് നിർത്താവുന്ന ഒന്നല്ല മദ്യാസക്തി. മദ്യപാനം കുറക്കണം എന്ന് ആഗ്രഹം തോന്നാറുണ്ടെങ്കിലും പലർക്കുമതിന് സാധിക്കാറില്ല എന്നതാണ് വാസ്തവം.

ഘട്ടം ഘട്ടമായി മാത്രമേ മദ്യപാനം നിർത്താൻ സാധിക്കു. മദ്യപാനം കുറക്കുന്നതിനായി ചില വഴികൾ കണ്ടെത്തിയിരിക്കുകയാണ് കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ. സ്ഥിരമായി മദ്യപിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസിന് പകരം. അതിലും ചെറിയ ഒരു ഗ്ലാസിൽ മദ്യപിക്കുന്നത് മദ്യപാനത്തിന്റെ അളവും മദ്യത്തോടുള്ള ആസക്തിയും കുറക്കാൻ സഹായിക്കും എന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. വലിയ ഗ്ലാസുകളിൽ മദ്യം കുടിക്കുമ്പോൾ അതു വേഗത്തിൽ തീർത്ത് വീണ്ടും കുടിക്കാൻ ആസക്തി വർധിക്കും എന്നാണ് പഠനം പറയുന്നത്. ബിഎംസി പബ്ലിക് ഹെല്‍ത്ത് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.