കുരുന്നുകളെ കൈപ്പിടിച്ചുയർത്താൻ മോഹൻലാൽ; ഭാവിയുടെ വാഗ്ദാനങ്ങൾക്കായി വിന്റേജ് പദ്ധതിക്ക് തുടക്കം കുറിച്ച് ലാൽ

260

നടന്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് ഉള്‍പ്പടെ സജീവമായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജീവകാരുണ്യ പ്രസ്ഥാനമാണ്. ഇപ്പോഴിതാ ‘വിന്റേജ്’ എന്ന പുതിയ പദ്ധതിയുമായി എത്തിയിരിയ്ക്കുകയാണ് മോഹന്‍ലാല്‍. അട്ടപ്പാടിയില്‍ നിന്നാണ് വിന്റേജ് പ‌ദ്ധതി തുടക്കം കുറിക്കുന്നത്. ഓരോ വര്‍ഷവും ആറാം ക്ലാസില്‍ പഠിക്കുന്ന 20 കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും നല്‍കി ഉയര്‍ത്തിക്കൊണ്ട് വരികയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത 15 വര്‍ഷം കരുതലോടെ ഇവര്‍ക്കൊപ്പമുണ്ടാകുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. രക്ഷകര്‍ത്താവായും ഗുരുവായും വഴികാട്ടിയായും മുഖ്യധാരയിലേയ്ക്ക് കുട്ടികളെ കെെപിടിച്ച്‌ ഉയര്‍ത്തും. എല്ലാ വര്‍ഷവും സമര്‍ത്ഥരായ കുട്ടികളെ കണ്ടെത്തി അവരുടെ ഭാവിയ്ക്ക് വെളിച്ചമേകുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. പ്രത്യേക ക്യാമ്ബ് നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഓരോ കുട്ടികളുടെയും അഭിരുചിയ്ക്കനുസരിച്ച്‌ അവരെ വളര്‍ത്തിക്കൊണ്ട് വരും. കൊവിഡ് കാലത്ത് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് കെെതാങ്ങായും ഇവരുണ്ടായിരുന്നു.