HomeWorld NewsGulfമടങ്ങിവരുന്നവര്‍ക്ക് യാത്രാ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യു.എ.ഇ; നിയന്ത്രണങ്ങൾ ഈ രാജ്യക്കാർക്ക് മാത്രം

മടങ്ങിവരുന്നവര്‍ക്ക് യാത്രാ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യു.എ.ഇ; നിയന്ത്രണങ്ങൾ ഈ രാജ്യക്കാർക്ക് മാത്രം

യുഎഇ നിവാസികളെ തിരിച്ചെത്തിക്കുന്നതിനായി യാത്രാ നിയമങ്ങളില്‍ ഇളവ് വരുത്തി അധികൃതര്‍. സെപ്റ്റംബര്‍ 12 മുതല്‍, ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിന്‍ എടുത്ത റസിഡന്‍സ് വിസ ഉടമകള്‍ക്ക് പുതിയ എന്‍ട്രി പെര്‍മിറ്റ് ഉപയോഗിച്ച്‌ യുഎഇയിലേക്ക് മടങ്ങാം. 2021 ഏപ്രില്‍ 20 ന് ശേഷം വിസ കാലാവധി കഴിഞ്ഞു വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ താമസ വിസകളും ദുബായ് അധികൃതര്‍ നേരത്തെ നീട്ടിയിരുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് ഈ ഇളവുകള്‍ ലഭിക്കും.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ), നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) എന്നിവ പ്രഖ്യാപിച്ച പുതുക്കിയ നിയമങ്ങള്‍ അനുസരിച്ച്‌, യുഎഇ ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകൃത വാക്സിനുകള്‍ ഉപയോഗിച്ച്‌ വാക്സിനേഷന്‍ ലഭിച്ച എല്ലാ താമസക്കാര്‍ക്കും പ്രവേശനം അനുവദിക്കും. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്നാം, നമീബിയ, സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സിയറ ലിയോണ്‍, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഈ തീരുമാനം ബാധകമാണ്. ദുബായ് ഇതിനകം നിയമങ്ങളില്‍ ഇളവ് നല്‍കിയിരുന്നതിനാല്‍ ദുബായ് ഇതര വിസ ഉടമകള്‍ക്കും ഈ ഇളവുകള്‍ ബാധകമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments