സൗദിയിൽ പുതിയ ട്രാഫിക് നിയമം വീണ്ടും: ലംഘിച്ചാൽ പിഴ 300 റിയാൽ വരെ !

96

വാഹനത്തിനകത്തോ പുറത്തോ കർട്ടൻ പോലെയുള്ള വസ്‌തുക്കൾ ഉപയോഗിച്ചാൽ 150 മുതൽ 300 റിയാൽ വരെ പിഴ ഈടാക്കാന്‍ സൗദി ട്രാഫിക് ഡയറക്ടറേറ്റിന്‍റെ തീരുമാനം. മാത്രമല്ല ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് മുൻകൂട്ടി അനുമതി നേടാതെ വാഹനങ്ങളിൽ മാറ്റം വരുത്തിയാലും പിഴ ലഭിക്കും.

വാഹനങ്ങളിൽ ഏതെങ്കിലും തരത്തിൽ മാറ്റം വരുത്തുന്നതിന് ആഗ്രഹിക്കുന്ന പക്ഷം ഇതിനുള്ള അപേക്ഷകൾ ഉടമകൾ ട്രാഫിക് വിഭാഗത്തിന് സമർപ്പിക്കാം. വരുത്താൻ ഉദ്ദേശിക്കകുന്ന മാറ്റങ്ങൾ ട്രാഫിക് നിയമത്തിന് അനുസരിച്ചുള്ളതായിരിക്കണം എന്നുമാത്രം.