കുവൈത്തിൽ ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിക്കാൻ ഇനി പുതിയ സംവിധാനം; ഇനി എല്ലാം വളരെയെളുപ്പം

72

ഡ്രൈവിങ്ങ് ലൈസന്‍സ് വിതരണത്തിനായി പരീക്ഷണാടിസ്ഥാനത്തില്‍ കുവൈത്തില്‍ ഏര്‍പ്പെടുത്തിയ പുതിയ സംവിധാനം വിജയകരമെന്ന് വിലയിരുത്തല്‍. സെല്‍ഫ് സര്‍വീസ് കിയോസ്‌ക്കുകള്‍ വഴി ഉപയോക്താക്കള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് വിതരണം ചെയ്യുന്ന പദ്ധതിയാണ് പരീക്ഷണ ഘട്ടം വിജയകരമായി പിന്നിട്ടത്.ആഭ്യന്തര മന്ത്രാലയം സജ്ജീകരിക്കുന്ന ഇലക്‌ട്രോണിക് വിന്‍ന്റോ വഴിയാണ് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നത്.

ആറ് ഗവര്‍ണറേറ്റുകളിലെ വ്യത്യസ്ത സ്ഥലങ്ങളിലായി 15 സെല്‍ഫ് സര്‍വിസ് കിയോസ്‌കുകള്‍ സ്ഥാപിക്കും. ലൈസന്‍സ് വിതരണം, പുതുക്കല്‍, കേടുവന്നതോ നഷ്ടപ്പെട്ടതോ ആയ ലൈസന്‍സുകള്‍ക്ക് പകരം വാങ്ങിക്കല്‍ എന്നിവയെല്ലാം കിയോസ്‌കുകള്‍ വഴി സാധിക്കും.

പരിശീലനം നേടിയ ജീവനക്കാര്‍ അപേക്ഷ പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷം ആളുകള്‍ക്ക് സെല്‍ഫ് സര്‍വിസ് കിയോസ്‌കുകള്‍ വഴി ലൈസന്‍സ് സ്വന്തമാക്കാം. ആദ്യഘട്ടത്തില്‍ സ്വദേശികളുടെ ഇടപാട് മാത്രമാണ് ഓണ്‍ലൈനാക്കുന്നതെങ്കിലും പിന്നീട് വിദേശികള്‍ക്കും ബാധകമാക്കും. ഏതന്‍സ് ആസ്ഥാനമായ കമ്ബനിയാണ് ഇതിനായി ഉപകരണം നല്‍കുന്നത്.