ഇന്ത്യൻ ഉപയോക്താക്കൾക്കായി ശക്തമായ സുരക്ഷാ ഫീച്ചറുകളുമായി വാട്സാപ്പ് വീണ്ടുമെത്തുന്നു !

67

ഇന്ത്യൻ ഉപയോക്താക്കൾക്കായി നേരത്തെ തന്നെ അവതരിപ്പിച്ച ഗ്രൂപ്പ് സ്വകാര്യതയുടെ പുതിയ ഫീച്ചറുകളുമായി വാട്സാപ്പ് വീണ്ടുമെത്തുന്നു. വാട്സാപ് മെസഞ്ചറിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റയിൽ ഈ ഫീച്ചർ കാണാം. ഗ്രൂപ്പ് സ്വകാര്യത ക്രമീകരണങ്ങളിൽ മുൻപ് ലഭ്യമായിരുന്ന നോബഡി ഓപ്ഷനുപകരം പുതിയ പരിഷ്കാരങ്ങളും വരുത്തിയിട്ടുണ്ട്. നിങ്ങളുടെ സമ്മതമില്ലാതെ ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയാത്ത പുതിയ ഓപ്ഷനുകളാണ് ഇപ്പോള്‍ വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ആപ്ലിക്കേഷന്റെ ഡെസ്ക്ടോപ്പ് പതിപ്പിലും തുടർച്ചയായി ശബ്ദ സന്ദേശങ്ങൾ കേൾക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചതായും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.