HomeWorld NewsGulfസൗദിയിൽ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഇഖാമകള്‍ ഇനി മൂന്നു മാസത്തേക്ക് പുതുക്കാം; പുതിയ സംവിധാനം നിലവിൽ

സൗദിയിൽ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഇഖാമകള്‍ ഇനി മൂന്നു മാസത്തേക്ക് പുതുക്കാം; പുതിയ സംവിധാനം നിലവിൽ

വര്‍ക്ക് പെര്‍മിറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഇഖാമകള്‍ കുറഞ്ഞത് മൂന്ന് മാസത്തേക്ക് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ സൗദി അറേബ്യയിലെ ബാങ്കുകളില്‍ ആരംഭിച്ചു. പുതുക്കിയ സര്‍ക്കാര്‍ പേയ്‌മെന്റ് സിസ്റ്റം അനുസരിച്ച്‌ ഇഖാമ ഫീസ് പേയ്‌മെന്റുകള്‍ കുറഞ്ഞത് മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ഒമ്ബത് മാസത്തേക്കോ അല്ലെങ്കില്‍ ഒരു വര്‍ഷം മുഴുവനായോ തൊഴിലുടമക്ക്‌ അടക്കാന്‍ ബാങ്കുകളില്‍ സൗകര്യമുണ്ട്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള അബ്‌ഷര്‍ ബിസിനസ്, മുഖീം, ഖിവ എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ആവശ്യമായ കാലയളവിലേക്ക് ഇഖാമകള്‍ നല്‍കുന്നതിനും പുതുക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കും.

ഇഖാമകളില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ഉള്‍പ്പെടുത്താതിനാല്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ ഇഷ്യു ചെയ്യുന്നതിനും പുതുക്കുന്നതിനും ത്രൈമാസ അടിസ്ഥാനത്തില്‍ പണമടയ്‌ക്കാന്‍ തൊഴിലുടമകളെ അനുവദിക്കില്ല.വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള പ്രവാസി ഫീസ് പ്രതിമാസം 800 റിയാലും ഒരു വര്‍ഷത്തില്‍ 9600 റിയാലുമാണ്. ആശ്രിതരുള്ള പ്രവാസികള്‍ ഓരോ ആശ്രിതര്‍ക്കും പ്രതിമാസം 400 റിയാല്‍ വീതം നല്‍കണം. ഒമ്ബതോ അതില്‍ കുറവോ തൊഴിലാളികളുള്ള ചെറുകിട സൗദി തൊഴിലുടമകളെ രണ്ടു തൊഴിലാളികളുടെ പ്രവാസി ഫീസ് അടയ്‌ക്കുന്നതില്‍ നിന്ന് ഒഴിവാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments