ദുബായിൽ ഇനി ഈ നിയമലംഘനത്തിന് 3000 ദിർഹം പിഴ ! വണ്ടിയും നഷ്ടമാകും !

218

ദുബായിൽ ഇനിമുതൽ അടിയന്തരാവശ്യങ്ങൾക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കും പൊലീസ് വാഹനങ്ങൾക്കും വഴിമാറിക്കൊടുത്തില്ലെങ്കിൽ 3,000 ദിർഹം പിഴ. കൂടാതെ, ആറു ബ്ലാക്ക് പോയിന്റ് നൽകുകയും 30 ദിവസം വാഹനം പിടിച്ചിടുകയും ചെയ്യും. അടിയന്തര വാഹനങ്ങൾക്ക് സഞ്ചരിക്കാൻ
സൗകര്യമൊരുക്കുന്നത് സംബന്ധിച്ച് ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ‘ഗിവ് വേ, ഗിവ് ഹോപ്’ എന്ന പ്രമേയത്തിൽ ബോധവത്കരണ ക്യാംപയിൻ ആരംഭിച്ചു. ദുബായ് റോഡ്സ് ആന്‍ഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ), ആംബുലൻസ് സർവീസസ്, ദ് ജനറൽ ‍ഡയറക്ടറേറ്റ് ഒാഫ് സിവിൽ ഡിഫൻസ് എന്നിവയുമായി സഹകരിച്ചാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ക്യാംപയിൻ.

കടപ്പാട് :manoramaonline