HomeWorld NewsGulfയുഎഇ യിൽ ഗർഭിണികളുടെ വിമാനയാത്രയ്ക്കായുള്ള പുതിയ നിയമം നിലവിൽ ! പ്രവാസികൾ ശ്രദ്ധിക്കുക

യുഎഇ യിൽ ഗർഭിണികളുടെ വിമാനയാത്രയ്ക്കായുള്ള പുതിയ നിയമം നിലവിൽ ! പ്രവാസികൾ ശ്രദ്ധിക്കുക

യുഎഇ യിൽ ഗർഭിണികളുടെ വിമാനയാത്രയ്ക്കായുള്ള പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. യുഎഇയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയമാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകുന്നത്. ഇരുപത്തി ഏഴ് ആഴ്ചയിൽ ഏറെ ഗർഭകാലം കഴിഞ്ഞ സ്ത്രീകൾ, യാത്രാനുമതി നൽകികൊണ്ടുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം. യാത്രയുടെ മൂന്ന് ദിവസം മുമ്പ് നൽകിയ ആരോഗ്യ സർടിഫിക്കറ്റാണ് കൈയിൽ കരുതേണ്ടതെന്നും ഇന്ത്യൻ നയതന്ത്രകാര്യാലയം നിർദേശിച്ചു.

വിമാനത്തിലെ യാത്രാസമയം ഉൾപ്പെടെ 72 മണിക്കൂർ സാധുതയുള്ള സർട്ടിഫിക്കറ്റാണ് വേണ്ടത്. വിമാന യാത്ര ചെയ്യുന്നത് ഗർഭിണിക്ക് ആരോഗ്യ പ്രശ്നമുണ്ടാക്കില്ലെന്ന് വ്യക്തമാക്കുന്നതിനാണ് ഈ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments