റെസിഡന്റ് വിസ മാറ്റം; പുതിയ പരിഷ്കരണം മൂന്ന് എമിറേറ്റുകളിൽ പ്രാബല്യത്തിൽ വരുത്തി യു.എ.ഇ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

216

താമസ വിസ പാസ്‌പോര്‍ട്ടില്‍ നിന്ന് മാറ്റി എമിറേറ്റ്‌സ് ഐഡിയുമായി ബന്ധിപ്പിക്കുന്ന സംവിധാനം 3 എമിറേറ്റുകളില്‍ പ്രാബല്യത്തില്‍ വന്നു. അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ എമിറേറ്റുകളാണ് പുതിയ പരിഷ്‌ക്കരണം പ്രാബല്യത്തില്‍ വന്നത്. ദുബായ്, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എമിറേറ്റുകളില്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നത് വരെ പാസ്‌പോര്‍ട്ടില്‍ തന്നെ വിസ പതിക്കുന്നത് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. വീസ, എമിറേറ്റ്‌സ് ഐഡി (സോഫ്റ്റ് കോപ്പി) പകര്‍പ്പിന് അപേക്ഷിച്ചാല്‍ ഇമെയില്‍ വഴിയും ലഭിക്കും. രാജ്യത്തിനു പുറത്തുള്ളവരുടെ വീസാ വിവരങ്ങള്‍ പാസ്പോര്‍ട്ട് റീഡര്‍ വഴി പരിശോധിച്ച്‌ പ്രവേശനം അനുവദിക്കാവുന്നതാണ്. പാസ്‌പോര്‍ട്ടില്‍ വിസ പതിക്കുന്നത് നിര്‍ത്തലാക്കിയെങ്കിലും എമിറേറ്റ്‌സ് ഐഡിയില്‍ വീസ വിവരങ്ങള്‍ ലഭ്യമാകുന്നതിനാല്‍ വിദേശ യാത്രയ്ക്ക് തടസ്സമാകില്ലെന്ന് ഫെഡല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിഎ) അറിയിച്ചു. പാസ്പോര്‍ട്ട് നമ്ബറും എമിറേറ്റ്സ് ഐഡിയും വഴി എയര്‍ലൈനുകള്‍ക്ക് ഇപ്പോള്‍ താമസ വീസയുടെ നിജസ്ഥിതി പരിശോധിക്കാനാകും. ഇതു സംബന്ധിച്ച വിവരങ്ങള്‍ വിമാനക്കമ്ബനികള്‍ക്ക് കൈമാറിയതായും അധികൃതര്‍ വ്യക്തമാക്കി..