HomeWorld NewsGulfതാമസവിസയുള്ളവര്‍ക്ക് ഖത്തറിലേക്ക് മടങ്ങിവരാന്‍ അനുമതി; എന്നാൽ ഈ നിയന്ത്രണങ്ങൾ പാലിക്കണം

താമസവിസയുള്ളവര്‍ക്ക് ഖത്തറിലേക്ക് മടങ്ങിവരാന്‍ അനുമതി; എന്നാൽ ഈ നിയന്ത്രണങ്ങൾ പാലിക്കണം

റസിഡന്റ് വിസയുള്ളവര്‍ക്ക് ഖത്തറിലേക്ക് മടങ്ങിവരാന്‍ നിയന്ത്രണങ്ങളോടെ അനുമതി. അടുത്തമാസം ഒന്നുമുതല്‍ പ്രവേശനം. നിലവില്‍ കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവേശനാനുമതി. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് തിരിച്ചെത്തുന്നവര്‍ ഒരാഴ്ച ഹോം ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദ്ദേശമുണ്ട്. അതേസമയം യാത്രയ്ക്ക് അനുമതിയുള്ള 40 രാജ്യങ്ങളുടെ പട്ടിക നേരത്തേ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇതില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല.ഖത്തര്‍ ഐഡിയുള്ള താമസവീസക്കാര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരണമെങ്കില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ റീ എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധമാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷ നല്‍കേണ്ടത്. കൂടാതെ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പ്രവേശനത്തിന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments