HomeUncategorizedബാങ്ക് ലോൺ എടുത്ത് വിദേശത്തേക്ക് മുങ്ങുന്നവർ ജാഗ്രതൈ; നിങ്ങളെ കുടുക്കാൻ ഇതാ പുതിയ നിയമം

ബാങ്ക് ലോൺ എടുത്ത് വിദേശത്തേക്ക് മുങ്ങുന്നവർ ജാഗ്രതൈ; നിങ്ങളെ കുടുക്കാൻ ഇതാ പുതിയ നിയമം

പാസ്‌പോര്‍ട്ട് നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് വിദേശത്തേക്ക് പാലായനം ചെയ്യുന്നവര്‍ക്ക് കടിഞ്ഞാണിടുന്നതിന് വേണ്ടിയാണിതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലോണ്‍ തിരിച്ചടവ് മുടക്കുന്ന നിരവധി ആളുകള്‍ രാജ്യത്ത് നിന്ന് പുറത്തേക്ക് കടക്കുന്നത് കൂടിവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം വന്നിരിക്കുന്നത്. ജസ്റ്റിസ് എസ് വൈദ്യനാഥനാണ് കേന്ദ്ര സര്‍ക്കാരിനോട് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടത്.

നിയമത്തില്‍ ഭേദഗതി വരുത്തുന്നതോടെ ബാങ്കുകള്‍ക്കും ഇതര പണമിടപാട് സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കളോട് പാസ്‌പോര്‍ട്ട് ആവശ്യപ്പെടാനാകും. പണം അടക്കാതെ വിദേശത്തേക്ക് പറക്കുന്നവരുടെ പാസ്‌പോര്‍ട്ട് കൈവശം വെക്കാനും താത്ക്കാലികമായി പാസ്‌പോര്‍ട്ട് റദ്ദാക്കാനും സ്ഥാപനങ്ങള്‍ക്ക് കഴിയും. കൂടാതെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ എത്തുന്നവരോട് ബാങ്കില്‍ നിന്നോ മറ്റ് കേന്ദ്രങ്ങളില്‍ നിന്നോ സാക്ഷ്യപത്രം ആവശ്യപ്പെട്ടുകൊണ്ടും നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ജസ്റ്റിസ് വൈദ്യനാഥന്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments