സൗദിയിൽ തൊഴില്‍ കരാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു; പുതിയ നിബന്ധനകൾ ഇങ്ങനെ:

സൗദിയിൽ പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന മുഴുവന്‍ പേരുടെയും കരാറുകള്‍ ഉടനടി രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമായി. ഒന്നുമുതല്‍ അമ്ബതു വരെ ജീവനക്കാരുള്ള സ്ഥാപനത്തിലെ തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ ഈ വര്‍ഷം മൂന്നാം പാദം മുതല്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ വഴിയാണ് കരാറുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കരാറുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുതുക്കുന്നതിനും പുതിയ പദ്ധതി തൊഴിലുടമകള്‍ക്ക് അവസരമൊരുക്കും.

ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന മുഴുവന്‍ പേരുടെയും കരാറുകള്‍ ഉടനടി രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ പഴയ തൊഴിലാളികളുടെ കരാറുകള്‍ സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ചു ഘട്ടം ഘട്ടമായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് തൊഴില്‍ കരാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം.