സൗദിയിലേക്ക് മൂന്നു വിഭാഗം ഗാർഹിക തൊഴിലാളികളെ കൂടി റിക്രൂട്ട് ചെയ്യാൻ അനുമതി: ജോലി തേടുന്നവർ അറിഞ്ഞിരിക്കാൻ

249

സൗദി അറേബ്യയിലേക്ക് മൂന്നു വിഭാഗം ഗാർഹിക തൊഴിലാളികളെ കൂടി റിക്രൂട്ട് ചെയ്യാൻ അനുമതി. സ്വകാര്യ ട്യൂഷൻ ടീച്ചർ, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ ജോലികളിൽ വിദേശികളെ നിയമിക്കാനാണ് പൗരന്മാർക്ക് വിസ അനുവദിക്കുന്നത്.

നിലവിൽ ഹൗസ് ഡ്രൈവർ, പാചകക്കാർ, ഹോം നഴ്‌സ്‌, വീട്ടു വേലക്കാർ തുടങ്ങിയ നാല് വിഭാഗത്തിൽപ്പെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മാത്രമാണ് സ്വദേശികളായ വ്യക്തികളെ അനുവദിച്ചിരുന്നത്. നിരവധി വിദേശികൾക്ക് ഇത് സഹായകരമാകുമെന്നാണ് പ്രതീക്ഷ.

കടപ്പാട് : ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓൺലൈൻ