HomeUncategorizedയുഎഇയില്‍ ഇനി ശമ്പളം വൈകിയാല്‍ തൊഴിലാളിക്ക് പുതിയ തൊഴിൽ വിസ; സ്പോൺസർക്ക് ഉഗ്രൻ പണിയും കിട്ടും;...

യുഎഇയില്‍ ഇനി ശമ്പളം വൈകിയാല്‍ തൊഴിലാളിക്ക് പുതിയ തൊഴിൽ വിസ; സ്പോൺസർക്ക് ഉഗ്രൻ പണിയും കിട്ടും; പുതിയ നിയമം ഇങ്ങനെ:

യുഎഇയില്‍ വേതനം വൈകിയാല്‍ സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ തൊഴിലാളികള്‍ക്ക് പുതിയ തൊഴില്‍ പെര്‍മിറ്റ് നല്‍കും. വേതനം 60 ദിവസത്തിലധികം വൈകിയാല്‍ സ്‌പോണ്‍സറുടെ അനുമതി കൂടാതെ തൊഴിലാളികള്‍ക്ക് പുതിയ തൊഴില്‍ പെര്‍മിറ്റ് നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്. കമ്ബനി അടച്ചു പൂട്ടുമ്ബോഴും പുതിയ തൊഴില്‍ പെര്‍മിറ്റ് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സ്‌പോണ്‍സറുടെ അനുമതി കൂടാതെ തൊഴിലാളികള്‍ക്കു പുതിയ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്ന സാഹചര്യങ്ങള്‍ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം പുറത്തിറക്കി. കമ്ബനി അടച്ചു പൂട്ടിയതിനാല്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കും ഇത്തരത്തില്‍ തൊഴില്‍ പെര്‍മിറ്റ് ലഭിക്കും. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാവും ഇതു പരിഗണിക്കുക. എന്നാല്‍ രണ്ടു മാസമായി കമ്ബനി പ്രവര്‍ത്തിക്കുന്നില്ലെന്നു ബോധ്യപ്പെടണം. സ്‌പോണ്‍സറുടെ നിഷേധനിലപാടു മൂലം മന്ത്രാലയം ഇടപെട്ടിട്ടും തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലും പുതിയ തൊഴില്‍ പെര്‍മിറ്റ് ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments