കുവൈത്തിൽ ഇനി ഈ 80 ജോലികൾ ലഭിക്കണമെങ്കിൽ പ്രവേശനപ്പരീക്ഷ പാസാകണം: പുതിയ നിയമം ഇങ്ങനെ:

121

കുവൈത്തില്‍ വിദഗ്ധ മേഖലകളില്‍ വിദേശികള്‍ക്ക് ജോലി ലഭിക്കുക ഇനി എളുപ്പമാവില്ല. രാജ്യത്തെ എണ്‍പത് പ്രഫഷനുകളില്‍ ഘട്ടംഘട്ടമായി പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം ജോലി നല്‍കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. രാജ്യത്തെ തൊഴില്‍ രംഗത്തെ കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കുവൈത്ത് ആസൂത്രണകാര്യ മന്ത്രി മര്‍യം അല്‍ അഖീല്‍ പറഞ്ഞു.

നിലവില്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ഇത്തരമൊരു സംവിധാനം കുവൈത്തില്‍ നിലവിലുണ്ട്. നിര്‍ദ്ദേഷ്ട മേഖലകളില്‍ തൊഴില്‍ വൈദഗ്ദ്യമുണ്ടോ എന്നു കണ്ടെത്തുന്നതിനായി കുവൈത്ത് എന്‍ജിനിയേഴ്‌സ് സൊസൈറ്റിയുടെ നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇപ്പോള്‍ വിസ പുതുക്കി നല്‍കുന്നുള്ളൂ. ഈ രീതി മറ്റ് തൊഴില്‍ രംഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. ഒരു വര്‍ഷം 20 പ്രഫഷനുകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് തീരുമാനം. ഇങ്ങനെ നാലു വര്‍ഷം കൊണ്ട് ലക്ഷ്യമിടുന്ന 80 ജോലികളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തും. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാവും ഈ മേഖലയിലുണ്ടാവുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ ആളുകള്‍ക്ക് ജോലി ലഭിക്കുകയില്ലെന്നു മാത്രമല്ല, വിസ പുതുക്കാനും പ്രവേശനപ്പരീക്ഷ പാസാവണമെന്ന നിലബന്ധന വയ്ക്കുന്നതോടെ നിലവിലെ ജോലിക്കാര്‍ക്കും അവസരം നഷ്ടമാവുന്ന സ്ഥിതിയാണ്.