വാട്സാപ്പ് ചാറ്റിങ്ങിൽ പുതിയൊരു ഫീച്ചർ എത്തി ! ഇത് അറിഞ്ഞിരിക്കുക

162

അയച്ച സന്ദേശങ്ങൾ തനിയെ നിശ്ചിത സമയത്തിനകം അപ്രത്യക്ഷ്യമാകുന്ന ഫീച്ചർ അവതരിപ്പിച്ചു വാട്ട്സ് ആപ്പ്. 2.19.348 ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ പുതിയ സംവിധാനം ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. മറ്റു വേർഷനുകളിലേക്കും ഫീച്ചർ ഉടൻ തന്നെ എത്തിയേക്കും.

പ്രത്യേക ഓപ്ഷൻ ഉപയോഗിച്ച് അയച്ച സന്ദേശം എത്ര സമയത്തിനുള്ളിൽ അപ്രത്യക്ഷമാകണം എന്നതും ഉപയോക്താക്കൾക്ക് സെറ്റ് ചെയ്യാൻ സാധിക്കും. 5 സെക്കൻഡ്, 1 മണിക്കൂർ എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ സെറ്റിംഗ്സിൽ ഉണ്ടാകും. ഉപയോക്താക്കളുടെ ആവശ്യ അനുസരിച്ച് ഇത് സെറ്റ് ചെയ്യാം. ഈ സംവിധാനം വാട്ട്സ് ആപ്പ് വെബിലും പ്രവർത്തിക്കും. ഗ്രൂപ്പുകളിൽ ഈ സംവിധാനം നിയത്രിക്കാൻ ഗ്രൂപ്പ് അഡ്‌മിനുകൾക്ക് മാത്രമായിരിക്കും സാധിക്കുക.