HomeTech And gadgetsകൈവിട്ട സന്ദേശം തിരിച്ചുപിടിക്കാന്‍ വഴിയൊരുക്കി ഫേസ്ബുക്ക്; പുതിയ ഫീച്ചർ ഇങ്ങനെ

കൈവിട്ട സന്ദേശം തിരിച്ചുപിടിക്കാന്‍ വഴിയൊരുക്കി ഫേസ്ബുക്ക്; പുതിയ ഫീച്ചർ ഇങ്ങനെ

വാട്‌സ്‌ആപ്പ് അത് ചെയ്തു, അപ്പോള്‍ ഫേസ്ബുക്കിന് അത് ചെയ്യാതിരിക്കാന്‍ കഴിയില്ലല്ലോ. വാട്‌സ്‌ആപ്പിന്റെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് സമാനമായി അയച്ച മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. മെസഞ്ചര്‍ അപ്‌ഡേറ്റുകളില്‍ പ്രഖ്യാപിച്ചിട്ടുള്ള ഉടന്‍ വരുന്നു ഫീച്ചറുകളിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചാറ്റ് ചെയ്യുന്നതിനിടെ ഒരു സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള അവസരമാണ് ഇതോടെ കൈവരുന്നത്. ഇതിനായി എഫ്ബി അനുവദിക്കുന്ന സമയപരിധി പത്ത് മിനിറ്റാണ്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്‌ആപ്പില്‍ ഈ ഡിലീറ്റ് ഫീച്ചര്‍ കുറച്ച്‌ നാളായി പ്രവര്‍ത്തനം ആരംഭിച്ചിട്ട്. അയച്ച സന്ദേശങ്ങള്‍ പത്ത് മിനിറ്റിനകം ഡിലീറ്റ് ചെയ്യാനാണ് ഇതോടെ സൗകര്യം ലഭിക്കുക. ഏപ്രില്‍ മുതല്‍ ഈ ഫേസ്ബുക്ക് ഫീച്ചര്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments