HomeUncategorizedഇനി സ്പർശനം പൂർണ്ണമായും ഒഴിവാക്കാം ! കോവിഡിനെ പ്രതിരോധിക്കാൻ കോഗണ്ണുമായി സ്റ്റാർട്ടപ്പ് കമ്പനി: വില 150...

ഇനി സ്പർശനം പൂർണ്ണമായും ഒഴിവാക്കാം ! കോവിഡിനെ പ്രതിരോധിക്കാൻ കോഗണ്ണുമായി സ്റ്റാർട്ടപ്പ് കമ്പനി: വില 150 രൂപയിൽ താഴെ !

ജീവിതം സാധാരണ നിലയിലേക്കാകുമ്പോള്‍ കോവിഡ് ഭീഷണിയുടെ നിഴലിലാണ് എല്ലാവരും. എന്നാല്‍ ഈ ഭീഷണിയെ തടയാനാണ് കൊഗണ്‍ എന്ന ഉത്പന്നം. പുറത്തിറങ്ങുമ്പോള്‍ വാതില്‍ തുറക്കാന്‍, എടിഎമ്മില്‍ പോകുമ്പോള്‍ ബട്ടണ്‍ അമര്‍ത്താന്‍, കാര്‍ഡ് നല്‍കുമ്പോള്‍ സ്വൈപിംഗ് മെഷീനില്‍ അമര്‍ത്താന്‍ തുടങ്ങി നേരിട്ട് സ്പർശനം വരുന്ന ഏതൊരാവശ്യത്തിനും ഈ ഉപകരണം ഉപയോഗിക്കാം. ഉപകരണം കൊണ്ട് കാര്‍, ഓഫീസ്, വീട്, തുടങ്ങിയവയുടെ വാതിലുകള്‍ തുറക്കാം. എടിഎം മെഷീന്‍, സ്വൈപിംഗ് മെഷീന്‍, ലിഫ്റ്റ്, ടാപ്പ് എന്നിവയിലും ഉപയോഗിക്കാം.

കേവലം രണ്ടാഴ്ച കൊണ്ടാണ് സെക്ടര്‍ ക്യൂബിന്‍റെ ഗവേഷണവിഭാഗം ഈ ഉപകരണം പുറത്തിറക്കിയത്.
കളമശ്ശേരിയിലെ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജിലെ സെക്ടര്‍ക്യൂബ് എന്ന കമ്പനിയാണ് ഈ ഉപകരണം വികസിപ്പിച്ചത്. കേവലം 150 രൂപയിൽ താഴെ മാത്രം വിലവരുന്ന ഈ ഉപകരണം ഇനിയുള്ള കാലത്ത് ഏറ്റവും അത്യാവശ്യമായി വന്നേക്കാം. ഇവരുടെ വെബ്സൈറ്റിലും ആമസോണിലും ഇപ്പോൾ ഈ ഉപകരണം ലഭ്യമാണ്.

വാങ്ങാനായി സന്ദർശിക്കൂ: www.safegad.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments