HomeUncategorizedഈ ആകൃതിയിലുള്ള ബാഗുകൾ ഇനി ഷാർജ വിമാനത്താവളത്തിൽ അനുവദിക്കില്ല; പ്രവാസികൾ ശ്രദ്ധിക്കുക

ഈ ആകൃതിയിലുള്ള ബാഗുകൾ ഇനി ഷാർജ വിമാനത്താവളത്തിൽ അനുവദിക്കില്ല; പ്രവാസികൾ ശ്രദ്ധിക്കുക

ഡിസംബർ 4 മുതൽ ഷാർജ വിമാനത്താവളത്തില്‍ നിശ്ചിത ആകൃതിയില്ലാത്ത ബാഗേജുകള്‍ റദ്ദാക്കാനൊരുങ്ങുകയാണ് ഷാര്‍ജാ ഭരണകൂടം. പുതിയ ലഗേജ് നിയമം ഡിസംബര്‍ നാല് മുതല്‍ പ്രാബല്യത്തിലാകുമെന്ന് അധികൃതര്‍ അറിയിച്ചു. വലിയ സ്ട്രാപ്പുകളുള്ള ബാഗുകളും കയറു കൊണ്ട് കെട്ടിയ പെട്ടികളും വിമാനത്താവളം വഴി കൊണ്ടുപോകാനാവില്ല. രണ്ട് പെട്ടികളോ ബാഗുകളോ പരസ്പരം ചേര്‍ത്തുവെച്ച്‌ ടേപ്പ് കൊണ്ട് ബന്ധിപ്പിക്കരുത്. പ്രത്യേക ആകൃതിയില്ലാതെ തയ്യാറാക്കിയ ലഗേജുകളും തടയും. പുതിയ ബാഗേജ് നിബന്ധനകളെക്കുറിച്ച്‌ ഇപ്പോള്‍ തന്നെ വിമാനത്താവളത്തില്‍ ബോധവത്കരണം തുടങ്ങിയിട്ടുണ്ട്.

ഒരു വശമെങ്കിലും പരന്ന പ്രതലമില്ലാത്ത ബാഗുകളും നിശ്ചിത വലിപ്പത്തില്‍ അധികമുള്ളവയുമടക്കം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകള്‍ അനുവദിക്കില്ല.അതേസമയം കഴിഞ്ഞ വര്‍ഷം മുതല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. നിശ്ചിത ആകൃതിയില്ലാത്ത ബാഗുകള്‍, വലിപ്പം കൂടിയ ലഗേജുകള്‍, ഉരുണ്ട ആകൃതിയിലുള്ള ബാഗുകള്‍ തുടങ്ങിയവയൊന്നും അനുവദിക്കില്ല. വിമാനത്താവളത്തിലെ ലഗേജ് ഹാന്‍ഡ്ലിങ് സംവിധാനത്തില്‍ ഇവ കൈകാര്യം ചെയ്യാനാവാത്തത് കൊണ്ടാണ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments