HomeNewsആയിരങ്ങൾ സാക്ഷി; ഫാത്തിമായിൽ വീണ്ടും മാതാവ് പ്രത്യക്ഷപെട്ടു !

ആയിരങ്ങൾ സാക്ഷി; ഫാത്തിമായിൽ വീണ്ടും മാതാവ് പ്രത്യക്ഷപെട്ടു !

പോര്‍ച്ചുഗല്‍: ഫാത്തിമായില്‍ വീണ്ടും മാതാവിന്റെ ദര്‍ശനമുണ്ടായതായി പോര്‍ച്ചുഗീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഫാദര്‍ നിക്കോളാസ് ഗ്രണ്ണറുടെ ജന്മദിനമായ മെയ് 4നാണ് അത്ഭുതം നടന്നത്. മുക്കാല്‍ മണിക്കൂറോളം വിശ്വാസികള്‍ക്ക് മാതാവ് ദര്‍ശനം നല്‍കിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അസാധാരണമായ ഒരു പ്രകാശം വളയം അവര്‍ക്കുമുന്‍പില്‍ തെളിഞ്ഞുവെന്നും തിളങ്ങുന്ന പ്രകാശത്തിന്റെ ഉറവിടം കറങ്ങുന്നുണ്ടായിരുന്നുവെന്നും കണ്ടുനിന്നവര്‍ സാക്ഷ്യപ്പെടുത്തി. ഏതാനും മിനിറ്റുകള്‍ക്കു ശേഷം മാതാവ് അവിടെ നിന്നും അപ്രത്യക്ഷയായി.

 

 

കുറച്ചു മാസങ്ങളായി ഫാത്തിമാ രൂപതയിലെ പല സ്ഥലങ്ങളിലായി മാതാവിന്റെ രൂപം തീര്‍ത്ഥാടനത്തിലായിരുന്നു. പോര്‍ച്ചുഗീസ് പത്രമായ കൊറീയോ ഡാ മന്‍ഹയുടെ റിപ്പോര്‍ട്ട് പ്രകാരം ആയിരത്തിലധികം ആളുകളാണ് അത്ഭുതത്തിന് സാക്ഷികളായത്. ഔറത്തില്‍ നിന്ന് കാക്‌സാറിയാസിലേക്ക് മാതാവിന്റെ രൂപം തീര്‍ത്ഥാടനത്തിനായി മാറ്റുന്നതിനിടയിലാണ് അവിടെ കൂടിയ വിശ്വാസികള്‍ക്കു മുന്‍പില്‍ മാതാവ് പ്രത്യക്ഷപ്പെട്ടത്.

 

 

കരുണയുടെ വർഷത്തിൽ മാതാവ് വീണ്ടും പ്രത്യക്ഷപ്പെടുമെന്നും ലോകത്ത് പല ഭീകരമായ മാറ്റങ്ങളും സംഭവിക്കുമെന്നു ഇറ്റലിയിലെ ഫ്രാൻസിസ്കൻ സഭയിൽപ്പെട്ട ഒരു കന്യകാസ്ത്രീക്ക് മാതാവ് പ്രത്യക്ഷപ്പെട്ട് വെളിപ്പെടുത്തിയെന്നു പറയുന്ന കാര്യങ്ങൾ v4vartha നേരത്തെ റിപ്പോർട്ട്‌ ചെയ്തിരുന്നു. അതിനെ ശരിവയ്ക്കും വിധമാണ് ഇപ്പോൾ വരുന്ന വാർത്തകൾ. കരുണയുടെ വർഷം തീരുന്നതിനു മുൻപ് മാതാവ് 3 സ്ഥലങ്ങളിൽ കൂടി പ്രത്യക്ഷപ്പെടുമെന്നും കന്യകാസ്ത്രീക്ക് മാതാവ് പ്രത്യക്ഷപ്പെട്ട് വെളിപ്പെടുത്തിയിരുന്ന കാര്യവും v4vartha പറഞ്ഞിരുന്നു. ആ വാർത്തയും വായിക്കാം.

Read News Here: മാതാവ് പ്രത്യക്ഷപ്പെടും; ലോകാവസാനം നവംബറിനു മുൻപ് ! കന്യാസ്ത്രീയുടെ വെളിപ്പെടുത്തൽ !

കുട്ടികളെ മിടുമിടുക്കരാക്കാനും ബുദ്ധിമാന്മാരാക്കാനും ശീലിപ്പിക്കേണ്ട 14 കാര്യങ്ങൾ ഇതാ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments