HomeNewsഏറ്റുമാനൂരിൽ നടന്ന വിശുദ്ധ അന്തോനീസ് പുണ്യവാളന്റെ അത്ഭുതത്തിനു സ്ഥിരീകരണമാകുന്നു; വൈദികരെത്തി അത്ഭുത വസ്തു പള്ളിയിലേക്ക് മാറ്റി

ഏറ്റുമാനൂരിൽ നടന്ന വിശുദ്ധ അന്തോനീസ് പുണ്യവാളന്റെ അത്ഭുതത്തിനു സ്ഥിരീകരണമാകുന്നു; വൈദികരെത്തി അത്ഭുത വസ്തു പള്ളിയിലേക്ക് മാറ്റി

കഴിഞ്ഞയാഴ്ച കോട്ടയത്തിനു സമീപം ഏറ്റുമാനൂരിൽ നടന്ന വിശുദ്ധ അന്തോനീസ് പുണ്യവാളന്റെ അത്ഭുതത്തെക്കുറിച്ച് v4vartha പ്രസിദ്ധീകരിച്ചിരുന്നു. മോഹനൻ എന്ന് പേരുള്ള ഒരു ഹൈന്ദവ വിശ്വാസിയുടെ വീട്ട്ലാണ് അത്ഭുതം നടന്നത്. നടാൻ കൊണ്ടുവന്ന കോവൽ തണ്ട് ഉപയോഗ ശൂന്യമെന്ന് കണ്ട് അന്തോനീസ് പുണ്യവാളന്റെ ഫോട്ടോയുടെ പിറകിൽ വയ്ക്കുകയും പിന്നീട് നോക്കിയപ്പോൾ ആ തണ്ട് നിറയെ പൂക്കളും കായുമായി നില്ക്കുന്നതായി കാണപ്പെടുകയും ചെയ്തു എന്നായിരുന്നു ആ വാർത്ത. ഇപ്പോൾ ഈ അത്ഭുതത്തിന് കോട്ടയം നാഗമ്പടത്തുള്ള സെന്റ്‌ ആന്റണീസ് പള്ളി ഔദ്യോഗികമായ സ്ഥിരീകരണം നൽകി. ഇന്ന് പള്ളിയില നിന്നും ബഹു. വൈദികർ വന്ന് ഈ അത്ഭുതം കാണുകയും ആ കോവൽ തണ്ട് പള്ളിയിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസം കാണപ്പെട്ട പൂക്കൾക്ക് പുറമേ ഇന്ന് വീണ്ടും മൂന്നു പൂക്കൾ കൂടി ഉണങ്ങിയ തണ്ടിൽ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, നേരത്തെ ഉണ്ടായ പൂക്കളും കായുമൊക്കെ യാതൊരു കോട്ടവും തട്ടാതെ അങ്ങിനെ തന്നെ നില്ക്കുകയാണ്. അത്ഭുതം കാണാനും പുണ്യവാളന്റെ അനുഗ്രഹം തേടാനും ഇപ്പോൾ പള്ളിയിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്.

 

ഞങ്ങൾ പ്രസിദ്ധീകരിച്ച ആ അത്ഭുതത്തിന്റെ വാർത്ത വായിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ.

ഉണങ്ങിയ കമ്പ് നിറയെ പൂവും കായും ! ഏറ്റുമാനൂരിൽ അന്തോനീസ് പുണ്യവാളന്റെ അത്ഭുതം നടന്നെന്ന്; കാണാൻ ജനപ്രവാഹം ! -ഓഡിയോ കേൾക്കാം

LIKE

vayana copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments