HomeFaithഉണങ്ങിയ കമ്പ് നിറയെ പൂവും കായും ! ഏറ്റുമാനൂരിൽ അന്തോനീസ് പുണ്യവാളന്റെ അത്ഭുതം നടന്നെന്ന്; കാണാൻ...

ഉണങ്ങിയ കമ്പ് നിറയെ പൂവും കായും ! ഏറ്റുമാനൂരിൽ അന്തോനീസ് പുണ്യവാളന്റെ അത്ഭുതം നടന്നെന്ന്; കാണാൻ ജനപ്രവാഹം ! -ഓഡിയോ കേൾക്കാം

അത്ഭുതങ്ങൾ എന്നും ജനങ്ങൾക്ക് കാഴ്ചയാകാറുണ്ട്. ജനങ്ങൾ അതെല്ലാം ഏറ്റെടുക്കാറുമുണ്ട്. ആ പട്ടികയിലേക്ക് ഇതാ പുതിയൊരു അത്ഭുതം കൂടി. സംഭവം നടന്നിരിക്കുന്നത് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലെ ഒരു വീട്ടിലാണ്. ഉണങ്ങിപ്പോയ കോവൽ വള്ളി നിറയെ പെട്ടെന്ന് പൂവും കായുമായി നില്ക്കുന്ന കാഴ്ചയാണ് ഇവിടെ നിന്നും കാണാനാവുക. അന്തോനീസ് പുണ്യവാളന്റെ അത്ഭുതമെന്നു വിശേഷിപ്പിച്ചിരിക്കുന്ന ആ സംഭവം ഇങ്ങനെ: (വ്യക്തിയുടെ പേരും മറ്റു വിവരങ്ങളും സ്വകാര്യതയുടെ പേരിൽ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല.)

ഈ വീട്ടിൽ ഉണ്ടായ സംഭവത്തിന്റെ സത്യാവസ്ഥയറിയാൻ v4vartha നാട്ടുകാരിൽ ഒരാളെക്കൊണ്ട് അന്വേഷിപ്പിച്ചപ്പോൾ ലഭിച്ച മറുപടിയുടെ ഓഡിയോ ഇതോടൊപ്പം ചേർക്കുന്നു.

അടുത്തുള്ള ഒരു റെസിഡൻസ് അസോസിയേഷൻകാർ അടുത്തുള്ള എല്ലാ വീട്ടിലേക്കും നടാൻ ആവശ്യമായ പയർ വിത്തുകളും കോവൽ തണ്ടുകളും നൽകി. എന്നാൽ, അത്ഭുതം നടന്നു എന്ന് പറയുന്ന ഈ വീട്ടിൽ കിട്ടിയ കോവൽ വള്ളികൾ അൽപം ഉണങ്ങിയതായിരുന്നു. എങ്കിലും ഭാര്യ ഇതു ഭർത്താവിനെ ഏൽപ്പിച്ച് നട്ടുവയ്ക്കാൻ പറഞ്ഞു. എന്നാൽ, ഉണങ്ങിയത്‌ മൂലമോ എന്തോ ഭർത്താവ് അതിനു തയ്യാറായില്ല. പകരം, ”അത്ഭുത പ്രവർത്തകനല്ലെ അന്തോനീസ് പുണ്യാളൻ, അദ്ദേഹം മുളപ്പിക്കട്ടെ” എന്നൊരു പ്രസ്താവനയോടെ അത് അന്തോനീസ് പുണ്യാളന്റെ ഫോട്ടോയുടെ പിറകിൽ വച്ചു. നന്നായി ഉണങ്ങിത്തുടങ്ങിയ വള്ളിയായിരുന്നു അത് എന്ന് പറയപ്പെടുന്നു. അടുത്ത ദിവസം ഭർത്താവ് എന്തോ അന്വേഷിച്ചു ചെന്ന വഴി അദ്ദേഹത്തിന്റെ കൈ തട്ടി ഫോട്ടോ മറിഞ്ഞു വീണു. ഫോട്ടോയുടെ പിറകിൽ നിന്നും താഴെ വീണ കോവൽ വള്ളി നിറയെ പൂക്കളും കായും കൊണ്ട് നിറഞ്ഞിരുന്നത്രേ. ഉണങ്ങിയ കോവൽ വള്ളി മണ്ണിൽ പോലും നടാതെ പെട്ടെന്ന് പൂവിട്ടതും അതിൽ കായ്കൾ ഉണ്ടായതും അത്ഭുതമാണെന്നാണ്‌ പറയുന്നത്. എന്തായാലും സംഭവം കാണാൻ ഇപ്പോൾ ഈ വീട്ടിലേക്ക് നാട്ടുകാരുടെ പ്രവാഹമാണ്.

LIKE

miracle of st. antony

 

 

 

 

 

 

 

 

 

 

IMG_20160225_181325_1456573867260

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments