ആലപ്പുഴയിൽ 16 വർഷമായ മാതാവിന്റെ കണ്ണിൽ നിന്നും രക്തക്കണ്ണീർ ഒഴുകുന്നു; ഭക്തജന പ്രവാഹവും പ്രാർഥനയും ! സംഭവത്തിന്റെ ഓഡിയോ കേൾക്കാം

48129

ആലപ്പുഴ: മാമ്മൂട് വേളാങ്കണി വീട്ടിൽ നിജു തോമസിന്റെ വീട്ടിലെ മാതാവിന്റെ തിരുസ്വരൂപത്തിൽ കണ്ണിൽ നിന്നു രക്തം ഒഴുകി. കഴിഞ്ഞ ദിവസം (07/04/2016) നാണ് സംഭവം ഉണ്ടായത്. തുടർന്ന് ഏകദേശം 8 മണിയോടു കൂടി വീടുകാർ പരിസരവാസികളെ അറിയിക്കുകയും, ജാതി മത ഭേദമന്യേ ആളുകൾ മാതാവിന്റെ വിഗ്രഹം കാണുവാൻ എത്തിക്കൊണ്ടിരിക്കുന്നു. സംഭവത്തെക്കുറിച്ച് വീട്ടുകാർ ഇങ്ങനെ പറയുന്നു:

സന്ധ്യാപ്രാത്ഥന കഴിഞ്ഞ് മകൾ എണീറ്റ്‌ പോകുന്നതിനിടെ മാതാവിന്റെ രൂപത്തിന്റെ അടുത്തെത്തിയപ്പോൾ മാതാവിന്റെ കണ്ണിൽ നിന്നും അല്പം രക്തം വരുന്നതായി കണ്ടു. എങ്കിലും ആദ്യം അത് കാര്യമാക്കാതെ തുടച്ചു കളഞ്ഞതിനു ശേഷം മാറിപ്പോയി. എന്നാൽ, പിന്നെയും നോക്കിയപ്പോൾ കണ്ണിൽ നിന്നും രക്തം വന്നുകൊണ്ടെയെരിക്കുന്നതായി കണ്ടു. തുടർന്ന് രണ്ടു കണ്ണിൽ നിന്നും രക്തം ധാരയായി ഒഴുകാൻ തുടങ്ങി. ഇതിനിടെ മകളുടെ കയ്യിൽ അല്പം രക്തം പുരണ്ടിരുന്നു. അത് കഴുകി കളഞ്ഞെങ്കിലും പിന്നെയും കയ്യിൽ നിന്നും രക്തം വരാൻ തുടങ്ങി. വീട്ടുകാർ ഉടനെ പള്ളിയിലെത്തുകയും അച്ചനെ കണ്ട് പ്രാർഥിക്കുകയും ചെയ്തു. ഇപ്പോളും മാതാവിന്റെ കണ്ണിൽ നിന്നും രക്തം വന്നുകൊണ്ടിരിക്കുന്നു. നിരവധി ആളുകളാണ് ഇത് കാണാനും അനുഗ്രഹത്തിനുമായി ഇവിടേക്ക് വന്നുകൊണ്ടിരിക്കുന്നത്. സംവം അറിഞ്ഞ്  എത്തുന്ന ആളുകൾ മാതാവിന്റെ രക്തത്തിൽ തൊട്ടു പ്രാർഥിക്കുന്നതായും അതുവഴി നിരവധി അത്ഭുതങ്ങൾ നടക്കുന്നതായും നാട്ടുകാർ പറയുന്നു.

Also read: പട്ടുമല മാതാവ് തൊട്ടു, സംസാരശേഷിയില്ലാത്ത കുട്ടി മാതാവിനെ വിളിച്ചു !

ഉണങ്ങിയ കമ്പ് നിറയെ പൂവും കായും ! ഏറ്റുമാനൂരിൽ അന്തോനീസ് പുണ്യവാളന്റെ അത്ഭുതം നടന്നെന്ന്; കാണാൻ ജനപ്രവാഹം ! -ഓഡിയോ കേൾക്കാം

LIKE