ഔസേപ്പിതാവിന്റെ പള്ളിയിൽ നടന്ന അത്ഭുത രോഗസൌഖ്യത്തിനു ഡോക്ടർമാരുടെ സ്ഥിരീകരണം !

121905

തൃപ്പൂണിത്തുറയിൽ, ഉറങ്ങുന്ന ഔസേപ്പിതാവിന്റെ പള്ളിയിൽ നടന്ന അത്ഭുത രോഗ സൗഖ്യത്തിനു ഡോക്ടർമാരുടെ സ്ഥിരീകരണമായി. രോഗ സൗഖ്യം ലഭിച്ച ദിവാകരൻ എന്നയാൾ കണ്ടിരുന്ന ഡോക്ടർമാരാണ്‌ ഇത് സംബന്ധിച്ച സ്ഥിരീകരണം നല്കിയത്. വലതു കൈക്കുണ്ടായിരുന്ന സ്വാദീനക്കുരവ് പൂർണ്ണമായും ഭേദപ്പെട്ടതായി പരിശോധനയിൽ തെളിഞ്ഞു.

 

 

തൃപ്പൂണിത്തുറയിൽ ഉറങ്ങുന്ന ഔസേപ്പിതാവിന്റെ പള്ളിയിൽ നടക്കുന്ന അത്ഭുതങ്ങൾ നിരവധിയാണ്. റോമിൽ മാർപാപ്പയുടെ റൂമിൽ ഇരുന്ന അത്ഭുതരൂപമാണിത്. ഈ തിരുസ്വരൂപത്തിന്റെ മുന്നിൽ മാർപാപ്പ ഇതുവരെ പ്രാർഥിച്ച ഒരുകാര്യവും നടക്കാതിരുന്നിട്ടില്ല. ദിവസേന അനേകം ആളുകൾ വന്നു പ്രാർഥിച്ചു പോകുന്ന ഒരു പള്ളിയാണിത്. ഇവിടുത്തെ ഔസേപ്പിതാവിന്റെ അത്ഭുതരൂപം അനേകർ ദർശിക്കുന്നു. ഉറങ്ങുന്ന ഔസേപ്പിതാവാന് ഇവിടെയുള്ളത്. ഈ അത്ഭുത തിരുസ്വരൂപത്തിങ്കൽ വന്നു പ്രാർഥിച്ചുപോകുന്ന അനേകരാണ് സൌഖ്യം നേടുന്നത്. ദിവാകരൻ എന്നയാളാണ് അദ്ദേഹത്തിനു കിട്ടിയ രോഗ സൌഖ്യം v4vartha യുമായി പങ്കു വച്ചു.

ദിവാകരന്റെ ആ അനുഭവ സാക്ഷ്യം കേൾക്കാം:

ചെറുപ്പത്തിൽ നടന്ന ഒരു ഓപ്പറെഷൻ മൂലം 34 വർഷമായി വലതു കൈക്ക് സ്വാധീനമില്ലാതിരുന്ന ആളാണ്‌ ദിവാകരൻ. എന്നാൽ ഇവിടെ വന്നു പ്രാർഥിച്ചതിന്റെ ഫലമായി ഇപ്പോൾ വലതു കൈക്ക് ഒരു കുഴപ്പവുമില്ലെന്നും തന്ന എല്ലാ പണികളും ചെയ്യാറുണ്ടെന്നും ദിവാകരൻ പറയുന്നു. രോഗ സൗഖ്യം ഡോക്ടർമാർ സ്ഥിരീകരിച്ചു.

 

എല്ലാ ബുധനാഴ്ചകളിലുമാണ് ഇവിടെ ഔസേപ്പിതാവിന്റെ നൊവേന. നിരവധി ആളുകളാണ് ഓരോ ബുധനാഴ്ചയും ഇവിടെ എത്തുന്നത്. 11 മണി മുതൽ ഇവിടെ സൗജന്യമായി ഉച്ചക്കഞ്ഞി വിതരണം നടക്കുന്നുണ്ട്. വരുന്ന എല്ലാവർക്കും ഇവിടെ ഭക്ഷണം നല്കുന്നു. പ്രാർത്ഥനയ്ക്കായി എത്തുന്നവർ ഇവിടെ അരി നല്കുന്നു. ഇതുകൊണ്ടാണ് ഈ ഭക്ഷണ വിതരണം നടത്തുന്നത്.

IMG_1352 IMG_1357

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy