HomeNewsബൈബിളിലെ പഴയ നിയമ വിശ്വാസങ്ങൾക്ക് ശക്തിയേകി ശാസ്ത്രലോകം !

ബൈബിളിലെ പഴയ നിയമ വിശ്വാസങ്ങൾക്ക് ശക്തിയേകി ശാസ്ത്രലോകം !

പുരാതനമായ കാര്യങ്ങളെ നമ്മുടെ ബുദ്ധിക്കു നിരക്കുന്ന നിലയില് വ്യാഖ്യാനിക്കാനാണ് നമുക്കു താല്പര്യം. വലിയ അത്ഭുതങ്ങളെ ലഘൂകരിച്ചു കാണാനും അവയെ സാമാന്യബുദ്ധി കൊണ്ട് അളക്കാനും എപ്പോഴും നമ്മുടെയുള്ളിലെ യുക്തിവാദി താല്പര്യപ്പെട്ടു കൊണ്ടിരിക്കും. ബൈബിളിലെ എല്ലാ അത്ഭുതങ്ങള്ക്ക് ആധുനിക കാലത്തെ ബൈബിള് പണ്ഡിതന്മാര് യുക്തിസഹമായ വ്യാഖ്യാനങ്ങള് നല്കി വരാറുണ്ട്. മോശയും ദാവീദും ഗോലിയാത്തുമൊക്കെ ജീവിച്ചിരുന്ന ചരിത്ര പുരുഷന്മാരായി ബൈബിളിൽ പറയുന്നു. ഈ സത്യങ്ങൾ ഇപ്പോൾ ശാസ്ത്രലോകം കൂടി അംഗീകരിക്കുകയാണ്.

david

പുരാതനകാലത്ത് ജീവിച്ചിരുന്ന അപരിഷ്‌കൃത സമൂഹങ്ങളുടെ സെമിത്തേരി കണ്ടെത്തി. ബൈബിളില്‍ പറയുന്ന ദാവീദും ഗോലിയാത്തുമൊക്കെ ഈ സമൂഹത്തില്‍ ഉണ്ടായിരുന്നവര്‍ ആണെന്ന് കരുതപ്പെടുന്നു.  ജൂണ്‍ 28 നാണ് ഈ സെമിത്തരി കണ്ടെത്തിയത്. ഇസ്രായേലിലെ അഷ്‌കലോന്‍ നാഷണല്‍ പാര്‍ക്കില്‍ ചരിത്രസംബന്ധിയായ ഖനനപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് സെമിത്തേരി കണ്ടെത്തിയത്. ഹവാര്‍ഡ് സര്‍വകലാശാല, ബോസ്റ്റണ്‍ കോളേജ്, വീറ്റണ്‍ കോളേജ്, അലാബമിയിലെ ട്രോയി സര്‍വകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ബൈബിളില്‍ പറയപ്പെടുന്ന പഴയ സംഭവങ്ങളോടു സാദൃശ്യമുള്ളതാണ് പുതിയ കണ്ടെത്തലുകളെന്നാണ് ഗവേഷകര്‍ പറയുന്നത്. അടക്കം ചെയ്യപ്പെട്ട ശരീരങ്ങളോടൊപ്പം ആഭരണങ്ങളും പെര്‍ഫ്യൂം ഓയിലുകളും ഉണ്ടായിരുന്നു. ഇവര്‍ക്ക് സ്വന്തമായി സംസ്‌കാരവും കലകളും ഉണ്ടായിരുന്നിരിക്കണം എന്നാണു ശാസ്ത്രജ്ഞരുടെ നിഗമനം.

4

ശരീരങ്ങളില്‍ ബ്രേസ്ലെറ്റുകളും കമ്മലുകളും കാണാമായിരുന്നു. മറ്റു ചിലതില്‍ ആയുധങ്ങലും ഉണ്ടായിരുന്നു. നവജാതശിശുക്കളുടെ എല്ലുകള്‍ അടക്കം ചെയ്ത പാത്രങ്ങളും ഇവിടെ നിന്നും കണ്ടെത്തി. ഇവര്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍ ഗ്രീസ്, സൈപ്രസ്, അനാറ്റോലിയ, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ളതാവാമെന്നും അതിനാല്‍ തന്നെ ഇവര്‍ ഈ ഈജിയന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ആയിരിക്കാമെന്നും കരുതപ്പെടുന്നു. കൂടുതല്‍ തെളിവുകള്‍ ലഭിക്കും വരെ പഠനഫലങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ഡാനിയേല്‍ പറഞ്ഞു. ഇത്രയും കാലത്തിനിടയില്‍ ആദ്യമായാണ് ഇങ്ങനെയൊരു ചരിത്രശേഖരം കണ്ടുപിടിക്കപ്പെടുന്നത്. ‘അവസാനം ചരിത്രത്തില്‍ പോലും പൂര്‍ണമായി അവശേഷിക്കാത്ത ഒരു സമൂഹവുമായി നാം മുഖാമുഖം വന്നിരിക്കുന്നു ‘ – സംഘത്തിലെ പ്രധാന ശാസ്ത്രജ്ഞനും വീറ്റണ്‍ കോളേജ് ആര്‍ക്കിയോളജി പ്രൊഫസറുമായ ഡാനിയേല്‍ എം മാസ്റ്റര്‍ പ്രതികരിച്ചു.
നിയമജ്ഞനും, പ്രവാചകനും, സൈന്യാധിപനും, ചരിത്രകാരനും ആയി ബൈബിളിൽ പറയുന്ന പ്രവാചകനാണ് മോശ. മിസ്രേമിൽ (ഈജിപ്ത്തിൽ) അടിമത്തത്തിൽ ആയിരുന്ന യഹൂദരെ അവിടെ നിന്നും മോചിപ്പിപ്പ് വാഗ്ദത്തനാടായ കനാനിലേക്ക് നയിച്ചത് മോശയാണ്. മോശ ചെങ്കടൽ രണ്ടായി പകുത്തത്തിനും ശാസ്ത്രീയ വിശദീകരണമായി.

 

ഇസ്രായേല്ക്കാര് മോശയുടെ കാലത്ത് കടന്ന ചെങ്കടല് യഥാര്ത്ഥത്തില് സീ ഓഫ് റീഡസ് (SEA OF REEDS) ആയിരുന്നു എന്നൊരു വ്യാഖ്യാനം നിലവിലുണ്ട്. എന്നാല് ഇസ്രായേല്ക്കാര് മോശയുടെ നേതൃത്വത്തില് കടന്നു പോയി എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് 1978 ല് ഒരു ശാസ്ത്രീയഗവേഷണം നടത്തിയ റോണ് വ്യാറ്റിന്റെ നേതൃത്വത്തിലുള്ളസംഘം കണ്ടെത്തിയത് വിസ്മയകരമായ വെളിപ്പെടുത്തലുകളാണ്. ആ ഗവേഷണ ഫലങ്ങളുടെ ഒരു ചെറുവിവരണം ഗൂഗിള് എര്ത്ത് വഴി അന്വേഷിച്ചാല് നുവേയ്ബ എന്ന ബീച്ച് കണ്ടെത്താന് കഴിയും. ഇത് നവേയ്ബ അല് മുസ്സയിനായുടെ ചുരുക്കപ്പേരാണ്. ഈ വാക്ക് പരിഭാഷപ്പെടുത്തിയാല് കിട്ടുന്ന അര്ത്ഥം മോശ തുറന്ന ജലപാത എന്നാണ്. ഇവിടെയാണ് ദൈവം ചെങ്കടല് പിളര്ന്നത്. ഇവിടെ 3000 വര്ഷം പഴക്കമുള്ള ഹെബ്രായ ഡിസൈനിലുള്ള ചുവന്ന ഗ്രാനൈറ്റ് തൂണ് ഇപ്പോഴും കാണാം. ഇത് പുറപ്പാട് അനുഭവത്തിലെ ചെങ്കടല് കടക്കുന്ന സ്ഥലത്തെ അടയാളപ്പെടുത്താനായി സ്ഥാപിച്ചതാണ്. ഇതിനെ കുറിച്ച് ഏശയ്യ 19.19 ല് പരാമര്ശിക്കുന്നുണ്ട്. ഈ സ്തൂപത്തില് പുറപ്പാടിനെ സൂചിപ്പിക്കുന്ന വാക്കുകളായ ഫറവോ, മിസ്രായിം (ഈജിപ്ത്) മോശ, മരണം, ജലം, യഹോവ, സോളമന്, ഏദോം എന്നീ വാക്കുകള് ആലേഖനം ചെയ്തിരിക്കുന്നു.

mioshan

1978 ല് ഈ കടലിന്റെ ആഴത്തിലേക്ക് ഡൈവ് ചെയ്തിറങ്ങി ഗവേഷണം നടത്തിയ സംഘം ഫറവോയുടെ സൈന്യത്തിന്റേതെന്നു ശാസ്ത്രീയമായി തെളിയിക്കാവുന്നപലവിധ ആയുധങ്ങളുടെ അവശിഷ്ടങ്ങള് കടലിന്റെ അടിത്തട്ടില് നിന്നും കണ്ടെടുത്തു. അതില് പ്രധാനമായത് മനുഷ്യനിര്മിതമായ രഥചക്രങ്ങളുടെ അവശിഷ്ടങ്ങളായിരുന്നു. കടലിന്റെ അടിത്തട്ടില് പവിഴപ്പുറ്റുകള് പടര്ന്നു കയറി കിടന്ന നിലയിലാണ് അവ കണ്ടെത്തിയത്. ആറും നാലും ആരക്കാലുകളുള്ള രഥക്രങ്ങളുടെ അവശിഷ്ടങ്ങളാണ് അവയെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. ഇത്തരം രഥചക്രങ്ങള് ചെങ്കടല് പിളരുന്ന കാലത്ത് ഈജിപ്തില് ഉപയോഗിക്കപ്പെട്ടിരുന്നവയാണ്. മാത്രമല്ല ഒരു ആരക്കാല് നഷ്ടപ്പെട്ട നിലയില് എട്ട് ആരക്കാലുകളുള്ള ഒരു രഥചക്രവും അവിടെ നിന്നും കിട്ടി.
ഇത്തരം രഥങ്ങള് ഈജിപ്തിലെ പതിനെട്ടാം രാജവംശത്തിന്റെ കാലത്തു മാത്രം,അതായത് പുറപ്പാട് കാലഘട്ടത്തില്, ഈജിപ്തില് ഉപയോഗിച്ചിരുന്നവയാണ്.അതൊടൊപ്പം കാലപ്പഴക്കം കൊണ്ടു ചുരങ്ങിയ നിലയില് കുതിരകളുടെ കുളമ്പുകളും കണ്ടെത്തി. ആയിരത്താണ്ടുകള് പഴക്കമുള്ള മനുഷ്യരുടെ അസ്ഥികളും അതിലുണ്ടായിരുന്നു. ഇവയെല്ലാം ശാസ്ത്രീയമായ ഗവേഷണങ്ങള് നടത്തി അവയുടെ കാലപ്പഴക്കം കൃത്യമായി നിര്ണയിച്ചതാണ്.

https://youtu.be/xDHJ-MUs5WU

പ്രമേഹരോഗം വരാൻ സാധ്യതയുണ്ടോ ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !

സൂക്ഷിക്കുക: എസ്ബിടി- എസ്ബിഐ ലയനത്തിന്റെ പേരിലും തട്ടിപ്പ് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments