HomeHealth Newsകുടൽ കാൻസറിനെ പ്രതിരോധിക്കുന്ന മരുന്നെത്തി; ശാസ്ത്രലോകത്തിനെ അമ്പരപ്പിക്കുന്ന കണ്ടുപിടുത്തവുമായി ഗവേഷകൻ ഡോറൻ

കുടൽ കാൻസറിനെ പ്രതിരോധിക്കുന്ന മരുന്നെത്തി; ശാസ്ത്രലോകത്തിനെ അമ്പരപ്പിക്കുന്ന കണ്ടുപിടുത്തവുമായി ഗവേഷകൻ ഡോറൻ

വന്‍കുടലിലോ (Colon) മലാശയത്തിലോ (Rectum) ഉണ്ടാകുന്ന അര്‍ബുദമാണ് കോളോറെക്ടല്‍ കാന്‍സര്‍. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ പഠനത്തിൽ കാൻസർ മരണങ്ങളിൽ മൂന്നിൽ ഒന്നുവീതം നടക്കുന്നത് കോളോറെക്ടൽ ക്യാൻസർ മൂലമാണ്. 22 പുരുഷന്മാരിൽ ഒരാൾക്കുവീതവും സ്ത്രീകളിൽ 24 പേരിൽ ഒരാൾക്കും ഈ കാൻസർ കണ്ടുവരുന്നു. അഡ്നോമാറ്റസ് പോളിപോസിസ് കോളി (എപിസി), ട്യൂമർ സസ്പെക്ടർ എന്ന ഒരു ജീനിലെ ഒരു മ്യൂട്ടേഷനാണ് (ജനിതകമാറ്റം) ഈ കാൻസർ ഉണ്ടാക്കുന്നത്.

അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ വയാഗ്ര ഈ ക്യാൻസർ സാധ്യത പകുതിയായി കുറയ്ക്കുമെന്ന കണ്ടെത്തലാണ് ഗവേഷകർ നടത്തിയിരിക്കുന്നത്. ജോർജിയയിലെ അഗസ്റ്റാ യൂണിവേഴ്സിറ്റിയിലെ ജോർജിയയിലെ കാൻസർ സെന്ററിലെ ക്യാൻസർ ഗവേഷകനായ ഡോറൻ ഡി. ബ്രൗണിങ്, അഗസ്റ്റാ യൂണിവേഴ്സിറ്റിയിലെ ബയോകെമിസ്ട്രി, മോളിക്യുലർ ബയോളജി എന്നീ വിഷയങ്ങളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വയാഗ്രയിലെ sildenafil എന്ന ഘടകമാണിതിന് പിന്നിൽ. ഇതിന്റെ ദിവസേനയുള്ള വളരെ ചെറിയ ഉപയോഗം കോളോറെക്ടൽ കാൻസർ പോളിപ്പുകളെ പകുതിയാക്കി കുറയ്ക്കുമെന്നാണ് സംഘം കണ്ടെത്തിയത്. ട്യൂമർ ബാധിതരായ എലികളുടെ കുടിവെള്ളത്തിൽ sildenafil കലർത്തിയാണ് ശാസ്ത്രജ്ഞർ പഠനം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments