ആ അവാർഡ് എന്നെ അഹങ്കാരിയാക്കി: മമ്മൂട്ടിയുടെ തുറന്നുപറച്ചിൽ വൈറലാകുന്നു

62

പുതിയ സിനിമയായ മധുരരാജ റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് മമ്മൂട്ടി ഉയരെയുടെ ഓഡിയോ ലോഞ്ചിലേക്ക് എത്തിയത്. ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ വേഷത്തിലാണ് പാര്‍വതി എത്തുന്നത്.

പേര് പോലെ തന്നെ വലിയ ഉയരത്തിലെത്തുന്ന സിനിമയാവട്ടെ ഇതെന്നായിരുന്നു മമ്മൂട്ടിയുടെ ആശംസ. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ആ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സുമായി തനിക്ക് 40 വര്‍ഷത്തെ ബന്ധമുണ്ട്. അവിടത്തെ പുതിയ തലമുറ സിനിമയിലേക്ക് കടന്നുവരുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇതിന്‍രെ സാരഥികളെയെല്ലാം ചേട്ടന്‍മാരായാണ് കണക്കാക്കുന്നത്. അത്തരത്തിലുള്ള ബന്ധമാണ് ഇവരുമായുള്ളത്. മമ്മൂട്ടിയുടെ വരവും ആശംസയുമാണ് തങ്ങള്‍ക്ക് വലിയ അനുഗ്രഹമായതെന്നായിരുന്നു നിര്‍മ്മാതാക്കള്‍ക്ക് പറയാനുണ്ടായിരുന്നു.

തൃഷ്ണയുടെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് ഗംഗേട്ടനും ദാമോദരന്‍ മാഷും കൊടൈക്കനാലിലെ ലൊക്കേഷനിലേക്കെത്തിയത്. അഹിംസ എന്ന സിനിമയിലേക്കായി നേരിട്ട് ക്ഷണിക്കുന്നതിന് വേണ്ടിയായിരുന്നു അവരെത്തിയത്. ഈ സിനിമയില്‍ ഒരു കഥാപാത്രമുണ്ടെന്നും അത് ചെയ്യാന്‍ താന്‍ മാത്രമേയുള്ളൂവെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

ഇന്‍ഡസ്ട്രിയില്‍ എത്രയോ താരങ്ങളുണ്ടായിട്ടും അവര്‍ ആ കഥാപാത്രത്തെ തനിക്കായി മാറ്റിവെക്കുകയായിരുന്നു. ആദ്യമായി തനിക്ക് അവാര്‍ഡ് കിട്ടുന്നതും ആ സിനിമയിലൂടെയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അന്ന് ലഭിച്ചത്. പോത്സാഹനമാണെങ്കിലും അത് തന്നെ മോശമാക്കിയെന്നും മമ്മൂട്ടി പറയുന്നു.