HomeUncategorizedകാന്‍സറിനെ പ്രതിരോധിക്കുവാന്‍ കഴിവുളള ഫംഗസിനെ കണ്ടെത്തി മലയാളി ശാസ്ത്രജ്ഞർ; ചരിത്രനേട്ടം

കാന്‍സറിനെ പ്രതിരോധിക്കുവാന്‍ കഴിവുളള ഫംഗസിനെ കണ്ടെത്തി മലയാളി ശാസ്ത്രജ്ഞർ; ചരിത്രനേട്ടം

കാന്‍സറിനെ പ്രതിരോധിക്കുവാന്‍ കഴിവുളള ഫംഗസിനെ കണ്ടെത്തി ശാസ്ത്രലോകം. മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ഗവേഷകരാണ് അശ്വഗന്ധ ചെടിയില്‍ നിന്നും പുതിയ ഫംഗസിനെ കണ്ടത്തിയത്. വിവിധ ജീവിതശൈലി രോഗങ്ങളെയും അര്‍ബുദത്തെയും പ്രതിരോധിക്കുവാന്‍ കഴിയുന്ന ക്വര്‍സൈറ്റിന്‍ ഉല്‍പാദിക്കുന്നവയാണ് ഈ ഫംഗസുകള്‍. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗസിലിന്‍െറ ധനസഹായത്തൊടെയാണ് ഗവേഷണം നടത്തിയത്.

സ്കൂള്‍ ഓഫ് ബയോ സയന്‍സിലെ മൈക്രോബയോളജി വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ത്ഥികളായ ടിജിത്ത് കെ.ജോര്‍ജ്. അധ്യാപകരായ പ്രൊഫ.എം. എസ് ജിഷ അസിസ്റ്റന്റ് പ്രൊഫ. ലിന മാത്യു എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലൂടെയാണ് പെനിസിലിയം സീറ്റോസം എന്ന പേരിട്ടിരിക്കുന്ന ഫംഗസിനെ കണ്ടത്തിയത്. ജൈവ തന്മാത്രകള്‍ ഉല്‍പാദിപ്പിക്കുവാന്‍ ശേഷിയുളള പെനിസിലിയം സീറ്റോസത്തിന് ആന്റി ബയോട്ടിക്കുകളും എന്‍സൈമുകളും ഓര്‍ഗാനിക് ആസിഡും ഉല്‍പാദിക്കുവാന്‍ കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments