HomeWorld NewsEuropeസാന്‍വിച്ച് കാട്ടി വിളിച്ചു വരുത്തി വൃദ്ധന്റെ മുഖത്ത് വെള്ളം ഒഴിച്ചു; മാക്‌ഡൊനാള്‍ഡ്‌സ് ജീവനക്കാരന്റെ പണി...

സാന്‍വിച്ച് കാട്ടി വിളിച്ചു വരുത്തി വൃദ്ധന്റെ മുഖത്ത് വെള്ളം ഒഴിച്ചു; മാക്‌ഡൊനാള്‍ഡ്‌സ് ജീവനക്കാരന്റെ പണി പോയി — വീഡിയോ

സാന്‍വിച്ച് കാട്ടി തെരുവില്‍ കിടന്ന വൃദ്ധനെ വിളിച്ചു വരുത്തി മുഖത്ത് വെള്ളം ഒഴിച്ച മാക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാരന്റെ ജോലി തെറിച്ചു. സാന്‍വിച്ച് വേണോ എന്ന് തെരുവില്‍ കഴിയുന്ന വൃദ്ധനോട് മക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാരന്‍ചോദിക്കുന്നു. ഇത് സ്വീകരിച്ച് വരുന്ന വൃദ്ധന്റെ മുഖത്ത് ഇയാൾ വെള്ളം ഒഴിക്കുകയാണ് ചെയ്യുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെയാണ് സംഭവം വിവാദമായത്.

സാന്‍വിച്ച് കാട്ടി വിളിച്ച് വരുത്തി വെള്ള മുഖത്തൊഴിക്കുമ്പോള്‍ തന്നോട് ഇത് എന്തിന് ചെയ്തു എന്ന് വൃദ്ധന്‍ ചോദിക്കുന്നതും വീഡിയോയിലുണ്ട്. ഇതിന് മറുപടിയായി മാക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാരന്‍ ചിരിക്കുന്നതും വീഡിയോയിലുണ്ട് . വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ട ഒരു യുവതി വൃദ്ധനെ സഹായിക്കാനായി ഫണ്ട് റേസിംഗ് ആരംഭിച്ചു. സംഭവം വിവാദമായതോടെ ജീവനക്കാരനെ പിരിച്ചു വിട്ടതായി മാക്‌ഡൊണാള്‍ഡ്‌സ് വ്യക്തമാക്കി. ജീവനക്കാരന്റെ പെരുമാറ്റത്തില്‍ കമ്പനി ക്ഷമ പറയുകയും ചെയ്തു.  ഇയാളുടെ പേര് പുറത്ത് വിട്ടിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments