HomeNewsLatest Newsലോട്ടറി വിസ സംവിധാനം അവസാനിപ്പിക്കും; അമേരിക്കയ്ക്ക് ഗുണമുള്ളവര്‍ക്ക് മാത്രമി ഇനി വിസ നല്കുകയുള്ളുവെന്ന് ട്രംപ്

ലോട്ടറി വിസ സംവിധാനം അവസാനിപ്പിക്കും; അമേരിക്കയ്ക്ക് ഗുണമുള്ളവര്‍ക്ക് മാത്രമി ഇനി വിസ നല്കുകയുള്ളുവെന്ന് ട്രംപ്

അമേരിക്കയെ സഹായിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ ഇനി വിസ അനുവദിക്കുകയുള്ളുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ വികസനമാണ് ലക്ഷ്യം. അതിനാല്‍ പരിഗണന ആദ്യം അമേരിക്കയ്ക്ക് നല്‍കും. കൂടാതെ ലോട്ടറി വിസ സംവിധാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി.

താന്‍ അമേരിക്കയുടെ പ്രസിഡന്റാണ്. രാജ്യത്തിന്റെ വികസനത്തിനും , പുരോഗതിക്കും വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നവര്‍ രാജ്യത്തേക്ക്​ വരണമെന്നാണ്​ ആഗ്രഹമെന്നും, മെറിറ്റായിരിക്കും വിസ നല്‍കുകന്നതിനുള്ള മാനദണ്ഡമെന്നും ​ട്രംപ്​ ട്വീറ്റ്​ ചെയ്​തു. അമേരിക്കയില്‍ നിലവിലുള്ള ലോട്ടറി വിസ സംവിധാനം അവസാനിപ്പിക്കുമെന്നും​ ട്രംപ്​ വ്യക്​തമാക്കിയിട്ടുണ്ട്​. അമേരിക്കയിലെ വിവിധ മേഖലകളി​ല്‍ പ്രാതിനിധ്യം കുറവുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്​ നല്‍കുന്ന പ്രത്യേക വിസയാണ്​​ ലോട്ടറി വിസ​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments