HomeWorld NewsEuropeപണമില്ലാതെ വിശന്നു വലഞ്ഞ കുട്ടിക്ക് ഭക്ഷണം നൽകി; ലണ്ടനിൽ പാചകക്കാരിയുടെ ജോലി പോയി !

പണമില്ലാതെ വിശന്നു വലഞ്ഞ കുട്ടിക്ക് ഭക്ഷണം നൽകി; ലണ്ടനിൽ പാചകക്കാരിയുടെ ജോലി പോയി !

ലണ്ടന്‍: വിശന്ന് വലഞ്ഞു വന്ന വന്ന പന്ത്രണ്ടുകാരിയ്ക്ക് ഭക്ഷണം നല്‍കിയതിന്റെ പേരില്‍ സ്‌കൂളിലെ പാചകക്കാരി യെ പിരിച്ചു വിട്ടു. ഇഡാഹോ സ്‌കൂളിലാണ് സംഭവം. . ഇഡാഹോയിലെ ഇര്‍വിംഗ് മിഡില്‍ സ്‌കൂളിലെ പാചകക്കാരിയായിരുന്ന ഡലെന്‍ ബൗഡനാണ് ഈ ദുരനുഭവമുണ്ടായത്. പന്ത്രണ്ടുകാരിയുടെ പക്കല്‍ പണമില്ലായിരുന്നു. എങ്കിലും ഡലെന്‍ ഈ കുട്ടിക്ക് ഭക്ഷണം നല്കി. ഇതാണ് സ്കൂളിനെ ചൊടിപ്പിച്ചത്. പെണ്‍കുട്ടിയുടെ ഭക്ഷണത്തിനുളള വിലയായ 1.14 ഡോളര്‍ താന്‍ നല്‍കാമെന്ന് പറഞ്ഞിട്ടും അധികൃതര്‍ കനിഞ്ഞില്ലെന്ന് ഇവര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഇവര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കി ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഇവരെ പിരിച്ച് വിട്ടതായി തീരുമാനിക്കുകയും അക്കാര്യം അവരെ അറിയിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

താന്‍ നിയമം ലംഘിച്ചു എന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമില്ല. എന്നാല്‍ പണം നല്‍കാന്‍ താന്‍ തയാറായിരുന്നു. ഇതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ച് വിടേണ്ട ആവശ്യമില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ചൂണ്ടിക്കാണിച്ച് പാചകക്കാരി നിയമനടപടിയ്ക്ക് ഒരുങ്ങുന്നുവെന്നാണ് സൂചന.

 
ബൗഡനെക്കുറിച്ചുളള ഈ വാര്‍ത്ത ഓണ്‍ലൈനില്‍ വന്‍തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. റുഷെയ്ല്‍ ഗുഡിന്‍ ഗുസ്മാന്‍ എന്ന വ്യക്തി ഇതിന്റെ പ്രചാരണ ചുമതല ഏറ്റെടുത്ത് പരാതി നല്‍കാന്‍ തീരുമാനിച്ചതായി അറിയിച്ചു. ഇതിനുളള ഓണ്‍ലൈന്‍ ഒപ്പ് ശേഖരണവും ആരംഭിച്ചു. ഇവര്‍ക്ക് ബൗഡനെ അറിയില്ല. എന്നാല്‍ മക്കള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. ഇതിനകം ഈ പരാതിയില്‍ 35,000 പേര്‍ ഒപ്പു വച്ചു കഴിഞ്ഞു.
ഉച്ചഭക്ഷണ ബില്‍ താങ്ങാനാകാത്ത കുട്ടികള്‍ക്ക് സ്‌നാക്ക്‌സുകള്‍ നല്‍കുന്നുണ്ടന്ന് ഡിസ്ട്രിക്ട് 25 സ്‌കൂള്‍ ബോര്‍ഡ് വക്താവ് ഷെല്ലി അലന്‍ പ്രതികരിച്ചു. എന്നാല്‍ ഈ സ്‌കൂളില്‍ ഇത്തരം കുട്ടികളുടെ ഉച്ചഭക്ഷണ പാത്രം മാറ്റുകയാണ് പതിവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments