HomeWorld NewsEuropeപൊന്നോമനയ്ക്ക് രണ്ടു മാസം മുൻപ് അവസാന ക്രിസ്മസ് ഒരുക്കി മാതാപിതാക്കൾ !

പൊന്നോമനയ്ക്ക് രണ്ടു മാസം മുൻപ് അവസാന ക്രിസ്മസ് ഒരുക്കി മാതാപിതാക്കൾ !

കാനഡ: പൊന്നുമകൻ ക്രിസ്മസ് വരെ ജീവിക്കില്ല എന്നറിഞ്ഞ ആ മാതാപിതാക്കൾക്ക് പിന്നൊന്നും ചിന്തിക്കനുണ്ടായിരുന്നില്ല. അവനു വേണ്ടി അവർ ക്രിസ്മസ് 2 മാസം നേരത്തെയാക്കി. നാളെ അവനുവേണ്ടി വർണ്ണ ദീപങ്ങളും മധുര പലഹാരങ്ങളും ഒരുങ്ങുമ്പോൾ വേദനയോടെ ആ മാതാപിതാക്കൾ  ഓർക്കും, അടുത്ത ക്രിസ്മസിന്…….

അഞ്ചു വർഷങ്ങൾക്കു മുൻപ് തലച്ചോറിൽ റ്റ്യുമർ  ബാധിച്ച ഇവാൻ മരണത്തോട് അടുക്കുകയാണ്. കീമോതെറാപ്പി ഇപ്പോൾ അവന്റെ ശരീരം സ്വീകരിക്കുന്നില്ല. മകൻ മരണത്തോട് അടുക്കുകയാണെന്നും ക്രിസ്മസ് വരെ ജീവിക്കാൻ സാധ്യതയില്ലെന്നും അറിഞ്ഞ മാതാപിതാക്കൾ കടുത്ത വേദനയ്ക്കിടയിലും അവനു വേണ്ടി അവസാന ക്രിസ്മസ് ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു. 

നാളെ അവനു വേണ്ടി ഒന്ടാറിയോയിലെ തെരുവ് മുഴുവൻ വർണ്ണ വിളക്കുകൾ കൊണ്ട് അലങ്കരിക്കുന്നതും വീടിനു മുന്നിലൂടെ പ്രത്യേകം നിർമ്മിച്ച 25 പ്ലോട്ടുകൾ കടന്നു പോകുന്നതിനു വേണ്ടി ഓടിനടക്കുന്നതും എല്ലാം  ആയിരക്കണക്കിനാളുകളാണ്. ഇപ്പോൾ തന്റെ  മങ്ങിത്തുടങ്ങിയ കണ്ണുകളിലൂടെ ഇവാൻ പുറത്തേക്ക് നോക്കിയാൽ ക്രിസ്മസ്സായി.

ഇവാനു കൈ നിറയെ സമ്മാനങ്ങളു മായി ക്രിസ്മസ് ഫാദറും എത്തും. അടുത്തുള്ള ഹോട്ടൽ ഇവാനും കുടുംബത്തിനും വിരുന്നൊരുക്കും. സന്തോഷത്തിന്റെ പൂത്തിരി അവന്റെ കണ്ണിൽ വിരിയുമ്പോൾ കനലെരിയുന്ന മനസ്സുമായി ആ മാതാപിതാക്കൾ ദൈവത്തോട് പ്രാർഥിക്കുകയാവും.

ദൈവമേ……പൊന്നോമനയോടൊപ്പം ഒരു ക്രിസ്മസ് കൂടി കിട്ടിയെങ്കിൽ……..

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments