HomeCinemaMovie Newsഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയാവാന്‍ അവസരം ലഭിച്ചാല്‍ എന്തു ചെയ്യും; അത്ഭുതമായി മോഹന്‍ലാലിന്റെ ആ ഉത്തരം

ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയാവാന്‍ അവസരം ലഭിച്ചാല്‍ എന്തു ചെയ്യും; അത്ഭുതമായി മോഹന്‍ലാലിന്റെ ആ ഉത്തരം

ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയാവാന്‍ അവസരം ലഭിച്ചാല്‍ എന്തെല്ലാം ചെയ്യും? ഇങ്ങനെയൊരു ചോദ്യം വന്നാല്‍ നമ്മള്‍ ഓരോരുത്തരും ഓരോ മറുപടികളാവും പറയുക. ഇതേ ചോദ്യം നടന്‍ മോഹന്‍ലിനോട് ചോദിച്ചപ്പോള്‍ മറുപടി രസകരമായിരുന്നു. ഇത്രയും വര്‍ഷങ്ങള്‍ പ്രധാനമന്ത്രിമാരായി ഇരുന്നിട്ടുള്ളവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല, പിന്നല്ലെ 24 മണിക്കൂര്‍ കൊണ്ട് ഞാന്‍ എന്നായിരുന്നു ലാലിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.

അതിനുള്ളൊരു ഭാഗ്യം എനിക്കുണ്ടാകാതിരിക്കട്ടെ എന്നേ പറയാന്‍ പറ്റുള്ളൂ. കാര്യമെന്താണെന്നോ, എനിക്ക് 24 മണിക്കൂര്‍ കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. ഞാന്‍ സുഖമായി കിടന്നുറങ്ങും. കാര്യം, വളരെ കംഫര്‍ട്ടബിളായ സംഗതികളാവുമല്ലോ’ എന്നും ലാല്‍ പറയുന്നു. മംഗളം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. നാല്‍പതു വര്‍ഷത്തെ കരിയറില്‍ ഏറ്റവും വലിയ കടപ്പാട് ആരോട് എന്ന ചോദ്യത്തിന്, പെട്ടെന്നു ചോദിക്കുമ്പോള്‍ നമുക്ക് സിനിമയില്‍ അവസരം തന്ന ആളുകള്‍ എന്നൊക്കെ പറയാമെങ്കിലും അതു മാത്രമല്ലെന്നും ആദ്യത്തെ ചാന്‍സിന് ശേഷം അതു കഴിഞ്ഞിട്ട് എനിക്കു തുടര്‍ച്ചയായി വേഷങ്ങള്‍ തന്നവരോ എന്നായിരുന്നു ലാലിന്റെ മറുപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments