മോഹൻലാലിൻറെ കുവൈത്ത് ആരാധിക നാദിയ ഇനി ഓർമ്മ: അന്ത്യം ലാലേട്ടനെ നേരിട്ടുകാണുക എന്ന ആഗ്രഹം സഫലമാക്കിയശേഷം

297

മോഹൻലാലിന്റെ കടുത്ത ആരാധികയാണ് കുവൈറ്റ് സ്വദേശി നദിയ ആദൽ. ഭിന്നശേഷിക്കാരിയായ നാദിയയെ പുറം ലോകം അറിഞ്ഞത് പോ മോനേ ദിനേശ എന്ന ലാലേട്ടന്റെ സൂപ്പർ ഹിറ്റ് ഡയലോഗിലൂടെയാണ്. നാദിയ ഈ ലോകത്ത് നിന്ന് വിട പറഞ്ഞിരിക്കുകയാണ്. ശ്വാസ തടസത്തെ തുടർന്ന് ഇന്നലെ രാവിലെ അൽ സബാ ആശുപത്രിയിൽ വെച്ചായിരുന്നു താരത്തിന്റെ അന്ത്യം.

ജീവിതത്തിന്റെ മുക്കാൽ ഭാഗവും നാദിയ ചെലവഴിച്ചത് ആശുപത്രിയിലായിരുന്നു . അവിടെയുള്ള നെഴ്സ്മാരിലൂടെയാണ് ഇവർ ലാലേട്ടനെ കുറിച്ച അറിയുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ കട്ടഫാനായി മാറുകയായിരുന്നു. താരത്തെ ഒരു നോക്ക് കാണണമെന്ന് നാദിയയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഇത് മംഗളത്തിലൂടെ പുറം ലോകത്തെത്തുകയായിരുന്നു. തിരുവനന്തപുരം എക്പാർട്ടർസ് അസോസിയേഷൻ മുഖേനെ മോഹൻലാൽ അറിയുകയും കുവൈറ്റ് സ്വദേശിനിയായ നദിയയുടെ ആഗ്രഹം സഫലമാകുകയും ചെയ്തു. കഴിഞ്ഞ ജനുവരിയിൽ ഒരുപരിപാടിക്കിടെ ലാലേട്ടൻ നദിയയെ ആദരിച്ചത്.