HomeCinemaMovie Newsദൃശ്യത്തിനുശേഷം മോഹൻലാൽ സ്ഥിരമായി താടിവയ്ക്കുന്നത് എന്തുകൊണ്ട് ? രഹസ്യം ലാൽ തന്നെ പറയുന്നു !

ദൃശ്യത്തിനുശേഷം മോഹൻലാൽ സ്ഥിരമായി താടിവയ്ക്കുന്നത് എന്തുകൊണ്ട് ? രഹസ്യം ലാൽ തന്നെ പറയുന്നു !

ദൃശ്യത്തിലാണ്‌ മോഹൻലാലിനെ അവസാനമായി താടിയില്ലാതെ കണ്ടത്‌. അതിനു ശേഷം അദ്ദേഹം ചെയ്ത സിനിമകളിലെല്ലാം താടി വച്ച കഥാപാത്രങ്ങളെയാണ് കാണുന്നത്‌. ഏതാണ്ട്‌ 2 വർഷമായി ഇപ്പോൾ അദ്ദേഹം താടി വളർത്തുന്നുണ്ട്‌. മിസ്റ്റർ ഫ്രോഡ്‌ മുതൽ ഇങ്ങോട്ട്‌ കൂതറ, പെരുച്ചാഴി, രസം, എന്നും എപ്പോഴും, ലൈല ഓ ലൈല, ലോഹം, കനൽ, മൈത്രി, തെലുങ്കു ചിത്രങ്ങൾ കൂടാതെ ഏറ്റവും ഒടുവിൽ ഷൂട്ടിംഗ്‌ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പുലിമുരുകനിലും ഒപ്പത്തിലും വരെ മലയാളത്തിന്റെ മഹാ നടൻ താടിയിലാണ്. ഇത്‌ ബോധപൂർവ്വം സംഭവിച്ചതല്ലെന്നാണ് മോഹൻലാൽ പറയുന്നത്‌ “മിസ്റ്റർ ഫ്രോഡിനുവേണ്ടി താടി വളർത്തി തുടങ്ങിയതാണ്. എന്നാൽ പിന്നീട്‌ വന്ന സിനിമകൾക്കെല്ലാം താടി വേണമായിരുന്നു. ചില സിനിമകളിൽ താടി ഉപേക്ഷിക്കാനും നിർവ്വാഹമുണ്ടായിരുന്നില്ല. കണ്ടിന്യുവിറ്റി ആയിരുന്നു പ്രശ്നം. ഇപ്പോഴും താടി ഉപേക്ഷിക്കാനുള്ള കാരണം പുലി മുരുകൻ മാത്രമല്ല. തെലുങ്ക്‌ ചിത്രത്തിലും താടിയാണ് ഗെറ്റപ്പ്‌.
ഇനി എപ്പോൾ താടി എടുക്കും എന്ന് ചോദിച്ചാൽ മലയാളികളെ കൊതിപ്പിക്കുന്ന ആ ചിരിയോടെ മോഹൻലാൽ പറയുന്നു “ഇപ്പം ഒപ്പം എന്ന സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌. ഒപ്പത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി തെലുങ്ക്‌ ചിത്രത്തിലേക്ക്‌ മടങ്ങും. അവിടെ നിന്ന് തിരിച്ചു വരുന്ന നിമിഷം ഒരു പരസ്യ ചിത്രത്തിനു വേണ്ടി താടി എടുത്തിരിക്കും. അത്‌ കഴിഞ്ഞാൽ 1 മാസത്തേക്ക്‌ ഫോറിൻ ട്രിപ്പാണ്. വിയറ്റ്നാം വഴി ചൈനയിലേക്ക്‌. വിയറ്റ്നാമിൽ പുലിമുരുകന്റെ 2 ദിവസത്തെ ഷൂട്ടിംഗ്‌ ഉണ്ട്‌. പുലിയോടൊപ്പമുള്ള ഫൈറ്റ്‌ സീൻ ഷൂട്ടിംഗ്‌. അത്‌ കഴിഞ്ഞാൽ കുടുംബത്തോടൊപ്പം ചൈനയിലേക്ക്‌. എന്നാൽ തിരിച്ചു വരുന്നത്‌ താടിയുമായിട്ടായിരിക്കും. കാരണം ഒപ്പത്തിന്റെ രണ്ടാം ഷെഡ്യൂൾ അപ്പോഴേക്കും ആരംഭിക്കും, നേരെ അതിന്റെ ലോക്കേഷനിൽ ജോയിൻ ചെയ്യും”!. ചുരുക്കി പറഞ്ഞാൽ ഈ വർഷവും ലാലേട്ടന്റെ താടിയില്ലാതെ കാണാൻ കഴിയില്ലെന്ന് ഉറപ്പായി.”

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments