പ്രവാസികൾക്ക് ആശ്വാസം: പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കും: വാഗ്ദാനവുമായി കുവൈറ്റ്‌

196

പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് സ‍ർക്കാർ. നേരത്തെ യുഎഇയും ഈ വാഗ്ദാനം മുന്നോട്ടു വച്ചിരുന്നു. രണ്ടാമത്തെ രാജ്യമാണ് കുവൈത്ത്. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യയിലെ കുവൈറ്റ് എംബസി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്ത് നൽകി.
കുവൈത്തിൽ കൊവിഡ് ബാധിച്ചവരിൽ പകുതിയിലേറേയും ഇന്ത്യക്കാരാണ് എന്നാണ് കണക്ക്. ഇവരിൽ മലയാളികൾ ധാരാളം ഉണ്ട്.