HomeUncategorizedകുവൈറ്റ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഇനി ചെലവേറും; പുതിയ തീരുമാനം ഇങ്ങനെ:

കുവൈറ്റ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഇനി ചെലവേറും; പുതിയ തീരുമാനം ഇങ്ങനെ:

വിദേശികള്‍ക്ക് റെമിറ്റന്‍സ് ടാക്‌സ് ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് കുവൈത്ത് പാര്‍ലമെന്റിലെ സാമ്ബത്തികകാര്യ സമിതി. കുവൈത്ത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 48 ചൂണ്ടിക്കാട്ടിയാണ് റെമിറ്റന്‍സ് ടാക്‌സ് നീതിക്കും സമത്വത്തിനും എതില്ലെന്നു സാമ്ബത്തികകാര്യ സമിതി വ്യക്തമാക്കിയത്. വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് പരമാവധി ഒരു ശതമാനം മുതല്‍ അഞ്ചു ശതമാനം വരെ നികുതി ഏര്‍പ്പെടുത്തണമെന്നാണ് ധനകാര്യ സമിതിയുടെ നിലപാട്. അതേസമയം നികുതി നിര്‍ദേശത്തില്‍ പാര്‍ലമെന്റില്‍ തന്നെ ഭിന്നാഭിപ്രായങ്ങളാണ്.

വിദേശികള്‍ക്ക് മാത്രം നികുതി ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധവും സ്വദേശി വിദേശി വിവേചനം ഉണ്ടാക്കുന്നതും ആണെന്നാണ് നിയമകാര്യ സമിതിയുടെ വാദം. റെമിറ്റന്‍സ് ടാക്‌സ് നടപ്പാക്കിയാല്‍ സമ്ബദ്ഘടനയില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കും എന്ന് വിലയിരുത്തി നേരത്തെ മന്ത്രിസഭയും നിര്‍ദേശം നിരാകരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments