സന്തോഷ് പണ്ഡിറ്റിന്റെ ആ ksrtc യാത്രയുടെ ഉദ്ദേശം ഇതായിരുന്നു ! കയ്യടിച്ച് സോഷ്യൽ മീഡിയ ! 

76
സന്തോഷ് പണ്ഡിറ്റ് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. ബസിന്റെ കണ്ടക്ടറായ ആലപ്പുഴ സ്വദേശി ഷഫീഖ് ഇബ്രാഹിമായിരുന്നു ചിത്രം പങ്കുവെച്ചത്.തുടർന്ന് നടി സുബി സുരേഷ് ഉൾപ്പെടെയുള്ളവർ ചിത്രം പങ്കുവെച്ചിരുന്നു. നിരവധി സാമൂഹിക സേവനങ്ങളിൽ സജീവമായി ഇടപെടുന്ന സന്തോഷ് പണ്ഡിറ്റ് അത്തരമൊരു ആവശ്യത്തിന് വെഞ്ഞാറമൂട്ടിലേക്ക് പോയതെന്നായിരുന്നു ഇബ്രാഹിം വ്യക്തമാക്കിയത്. ഇപ്പോഴിതാ സന്തോഷിന്റെ ആ യാത്രയുടെ ലക്ഷ്യവും സോഷ്യൽ മാഡിയയിൽ കൈയ്യടി നേടുകയാണ്. അമ്പലപ്പുഴയിൽ വർഷങ്ങൾക്കുമുൻപ് സന്തോഷ് ഒരു പരിപാടിക്കുവന്നപ്പോൾ ഷഫീഖ് പരിചയപ്പെട്ടിരുന്നു. ടിക്കറ്റെടുക്കാൻ പണം നീട്ടിയപ്പോൾ ഷഫീഖ് സന്തോഷിനെ തിരിച്ചറിയുകയായിരുന്നു.തുടർന്നുള്ള സംസാരത്തിലാണ് വീടില്ലാത്ത കുടുംബത്തിന് സഹായം എത്തിക്കാനാണ് പോകുന്നതെന്ന് സന്തോഷ് വ്യക്തമാക്കിയത്.  സ്വന്തമായി മൂന്ന് സെന്റ് ഭൂമി ഉണ്ടെങ്കിൽ പൊളിഞ്ഞ് വീഴാറായ കെട്ടിടമാണ് കുടുംബത്തിന് ഉള്ളത്.
വീടോ, കക്കൂസോ പോലുമില്ലാത്ത ആ വീടിന്റെ അവസ്ഥ അറിഞ്ഞാണ് സാധനങ്ങളുമായി സന്തോഷ് പണ്ഡിറ്റ് എത്തിയത്. ‘കോഴിക്കോട് നിന്നും തിരുവനന്തപുരം വെഞ്ഞാറമൂട് എത്തി. ഉടുമ്പൻ ചോലാ കോളനിയിൽ ഒരു പാവപെട്ട കുടുംബത്തിന്റെ ആവശ്യ പ്രകാരം ബാത്ത് റൂം ഇല്ലാത്ത ഒരു വീടിനു കുറച്ചു സാധനങ്ങൾ വാങ്ങി നൽകി’, വീഡിയോ പങ്കുവെച്ച് സന്തോഷ് കുറിച്ചു.