‘ദൃശ്യം 2’ വിൽ താൻ ഇല്ലാതിരുന്നത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ!

99

അമിത പ്രതീക്ഷകള്‍ നല്‍കാതെയാണ് സംവിധായകന്‍ ദൃശ്യം രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് എത്തിച്ചത്. അതേസമയം ദൃശ്യത്തില്‍ ഇത്തവണ പലരും മിസ് ചെയ്തത് കലാഭവന്‍ ഷാജോണിന്റെ കോണ്‍സ്റ്റബിള്‍ സഹദേവനെയാണ്. ആദ്യഭാഗത്തില്‍ ഷാജോണ്‍ ഗംഭീരമാക്കിയ റോള്‍ കൂടിയായിരുന്നു സഹദേവൻ എന്ന പോലീസുകാരന്റേത്.

ദൃശ്യം 2വില്‍ ഷാജോണിന്‌റെ സഹദേവനെ പലരും പ്രതീക്ഷിച്ചെങ്കിലും ഇത്തവണ ആ കഥാപാത്രം എത്തിയില്ല. സഹദേവന് പണികിട്ടി പോയതുകൊണ്ടാണ് ദൃശ്യം 2വില്‍ ഇല്ലാതിരുന്നതെന്ന് ഷാജോണ്‍ തുറന്നുപറഞ്ഞിരുന്നു. നടന്‍ ബാലാജി ശര്‍മ്മയുടെ വീഡിയോ അഭിമുഖത്തിലാണ് കലാഭവന്‍ ഷാജോണ്‍ ഇക്കാര്യം പറഞ്ഞത്. സഹദേവന്റെ പണി പോയി. പണി കിട്ടിയിരിക്കുകയാണ് ഞാനിപ്പോള്‍. ഇനി സഹദേവന്‍ വരണമെങ്കില്‍ ജീത്തു വിചാരിക്കണം. ദൃശ്യം 3യില്‍ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അഭിമുഖത്തില്‍ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.