HomeAround KeralaThrissurകലാഭവൻ മണിയുടെ മരണത്തിലെ അന്വേഷണത്തെക്കുറിച്ച് ഭാര്യ നിമ്മി പറയുന്നു...

കലാഭവൻ മണിയുടെ മരണത്തിലെ അന്വേഷണത്തെക്കുറിച്ച് ഭാര്യ നിമ്മി പറയുന്നു…

തൃശൂര്‍: ദുരൂഹ സാഹചര്യത്തിൽ അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ മരണത്തിനു പിന്നിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. അന്വേഷണം സിബിഐക്കു കൈമാറിയെങ്കിലും പോലീസിന്റെ ചുമതലകള്‍ അവസാനിക്കുന്നില്ലെന്നു കമ്മീഷനംഗം കെ.മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. രോഗം ഗുരുതരമായിട്ടും ഒരു പകല്‍ മുഴുവന്‍ അദ്ദേഹത്തെ പാഡിയില്‍ കിടത്തിയത് ദുരൂഹമാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇവരുടെ ആക്ഷേപം അടിയന്തിരമായി പരിഗണിക്കണമെന്നു കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
കലാഭവന്‍ മണിയുടെ മരണത്തിനു പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ എത്രയുംവേഗം അനാവരണം ചെയ്യപ്പെടണം. കേസ് സിബിഐക്ക് കൈമാറിയെങ്കിലും എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം തുടരുകയാണെന്നു സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. സിബിഐയ്ക്ക് കേസ് കൈമാറിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനവും കമ്മീഷനില്‍ ഹാജരാക്കി. കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി കമ്മീഷനില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയ ഒന്നാണെന്നു മണിയുടെ ഭാര്യ നിമ്മിയും സഹോദരന്‍ രാമകൃഷ്ണനും കമ്മീഷനില്‍ സമര്‍പ്പിച്ച ആക്ഷേപത്തില്‍ പറയുന്നു. മണി രക്തം ഛര്‍ദിക്കുന്നതു കണ്ട വിപിനെയും അരുണിനെയും കേസില്‍നിന്ന് ഒഴിവാക്കിയ പോലീസ് മുരുകനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അമൃത ആശുപത്രിയില്‍ എത്തുമ്പോള്‍ മണിക്കു ബോധം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തങ്ങള്‍ക്കു നല്‍കണമെന്നു ആക്ഷേപത്തില്‍ ആവശ്യപ്പെടുന്നു. കാക്കനാട് ലാബിലെ പരിശോധനാ ഫലം പോലീസ് സംശയിക്കുന്നതു ദുരൂഹമാണ്. മണിയുടെ ശരീരത്തിലുണ്ടായിരുന്ന മെഥനോളിനെക്കുറിച്ച് പോലീസ് അന്വേഷിക്കാത്തതു ബിനാമികളെ ഭയന്നിട്ടാണെന്നും ആക്ഷേപത്തില്‍ പറയുന്നു.

പാകിസ്താനെ വിറപ്പിച്ച ‘സർജിക്കൽ സ്ട്രൈക്കി’നു പിന്നിലെ കൃത്യതയാർന്ന ആ ആസൂത്രണം ഇങ്ങനെ !

മതപഠനത്തിൽ ആരംഭിച്ച് കേട്ടാലറയ്ക്കുന്ന ലൈംഗികകാര്യങ്ങളിലെത്തും; സംശയം ചോദിച്ച ഭർതൃമതിക്ക് സ്പെഷ്യൽ ട്യൂഷനെടുത്ത് നിരവധി തവണ ബലാൽസംഗം ! കാസർഗോഡ് ഒരു മതപണ്ഡിതന്റെ വിക്രിയകൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments