“എന്റെ അനുജത്തി ചെയ്തുതന്ന കരുതലായിരുന്നു ആ 60 ലക്ഷം.. ” ഗായിക ചിത്രയെക്കുറിച്ച് വികാരാധീനനായി കൈതപ്രം !

80

അടുത്തിടെയാണ് സംഗീത രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മശ്രീ ലഭിച്ചത്. കൈതപ്രത്തിന് പുറമെ മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് പദ്മഭൂഷന്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. കൈതപ്രത്തിന്റെ വരികളില്‍ നിരവധി സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുളള ഗായികയാണ് കെഎസ് ചിത്ര. ചിത്രയ്ക്ക് വേണ്ടി പാട്ടുകള്‍ എഴുതിയതിനെ കുറിച്ചും ഗായികയ്‌ക്കൊപ്പമുളള മറ്റ് അനുഭവങ്ങളും ഗൃഹലക്ഷിക്ക് നല്‍കിയ അഭിമുഖത്തില്‍ കെെതപ്രം മനസുതുറന്നിരുന്നു.

താനും സംഗീത സംവിധായകന്‍ വിദ്യാസാഗറും ചിത്രക്ക് വേണ്ടി ഒരു അയ്യപ്പഭക്തിഗാന ആല്‍ബം ചെയ്തതിനെ കുറിച്ചും അഭിമുഖത്തില്‍ കൈതപ്രം പറഞ്ഞു. അന്ന് തനിക്ക് പ്രതിഫലമായി മദ്രാസില്‍ ചിത്ര രണ്ട് ഗ്രൗണ്ട് സ്ഥലം വാങ്ങിത്തന്നിരുന്നു. 1980ലോ മറ്റോ ആണത്. നാട്ടില്‍ വീടെടുക്കുമ്പോള്‍ വേണമെങ്കില്‍ ഇത് വിറ്റ് കാശ് വാങ്ങാം എന്ന് ചിത്ര പറയുകയും ചെയ്തു. ആ സ്ഥലം ഞാന്‍ 20 വര്‍ഷം സൂക്ഷിച്ച ശേഷമാണ് കൊടുത്തതെന്നും കെെതപ്രം പറഞ്ഞു. ഏകദേശം അറുപത് ലക്ഷത്തോളം രൂപ ലഭിച്ചു. എന്നെ സംബന്ധിച്ച് എന്റെ അനിയത്തി ചെയ്തുതന്ന കരുതലായിരുന്നു അത്.
കൈതപ്രം പറഞ്ഞു.

മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകര്‍ക്ക് വേണ്ടിയെല്ലാം നിരവധി സിനിമകളിലാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പാട്ടുകള്‍ എഴുതിയത്. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും അദ്ദേഹത്തിന്‌റെ പാട്ടുകളെല്ലാം തന്നെ ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നു.