ഇനി വെറുതെ ട്യൂൺ മൂളിയാൽ ആ പാട്ടു കണ്ടെത്തി കേൾപ്പിക്കും; പുതിയ കിടിലൻ ഫീച്ചറുമായി യൂട്യൂബ്

6

ട്യൂണ്‍ മൂളിക്കൊടുത്താല്‍, പാട്ട് കണ്ടെത്തുന്ന പുതിയ ഫീച്ചറുമായി യൂട്യൂബ് എത്തുന്നു. മൂളികൊണ്ടോ പ്ലേ ചെയ്തു കൊണ്ടിരിക്കുന്ന പാട്ട് റെക്കോഡ് ചെയ്‌തോ പാട്ട് കണ്ടെത്താൻ സാധിക്കുന്ന സാധിക്കുന്ന പുതിയ ഫീച്ചര്‍ ഞങ്ങള്‍ പരീക്ഷിക്കുകയാണെന്ന് യൂട്യൂബ് അറിയിച്ചു. ആപ്പിളിന്റെ മ്യൂസിക് റെക്കഗ്നിഷൻ ആപ്പായ ഷാസാമിലെ ഫീച്ചറിന് സമാനമായ ഫീച്ചറാണ് ഇത്. യൂട്യൂബിലെ വോയിസ് സെര്‍ച്ച്‌ ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ ഉദ്ദേശിക്കുന്ന പാട്ടിന്റെ മൂന്ന് സെക്കന്റില്‍ കൂടൂതല്‍ വരുന്ന ട്യൂണ്‍ മൂളിയോ, പാട്ട് പാടിയോ, റെക്കോഡ് ചെയ്തോ സവിശേഷത പരീക്ഷിക്കാം. പാട്ട് കണ്ടെത്തി കഴിഞ്ഞാല്‍ യൂട്യൂബ് അതുമായി ബന്ധപ്പെട്ട ഓഫീഷ്യല്‍ മ്യൂസിക് ഉള്ളടക്കങ്ങളിലേക്കും യൂസര്‍ ജനറേറ്റഡ് വീഡിയോകളിലേക്കും ഷോര്‍ട്സുകളിലേക്കുമൊക്കെ യൂസര്‍മാരെ റീ ഡയറക്‌ട് ചെയ്യും.