ലാലേട്ടനെക്കുറിച്ച് ഐ വി ശശി അന്ന് പറഞ്ഞത് ഒടുവിൽ സത്യമാകുന്നു !

332

ദേവാസുരത്തിന്റെ ഷൂട്ടിങ് സമയത്ത് മോഹന്‍ലാലിന്റെ അഭിനയത്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചപ്പോഴൊക്കെ ഐ വി ശശിയ്ക്ക് തോറ്റുമടങ്ങേണ്ടി വന്നു. പക്ഷെ ലാലിന്റെ അഭിനയം തന്നെയാണ് തന്റെ നിര്‍ദ്ദേശങ്ങളെക്കാള്‍ മികച്ചതെന്ന് ഐ വി ശശി പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഓരോകാര്യങ്ങളിലും മോഹന്‍ലാലിന്റെ നൈപുണ്യത തിരിച്ചറിഞ്ഞ് ഒരിക്കല്‍ ഐവി ശശി ഒരു പ്രവചനം തന്നെ നടത്തിയിരുന്നു. മോഹന്‍ലാല്‍ ഒരിക്കല്‍ സംവിധായകനാകുമെന്ന്. ഇപ്പോള്‍ ആ പ്രവചനം സത്യമായിരിക്കുകയാണ്. ബറോസാണ് മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം