HomeCinemaMovie Newsതന്റെ പേരിലുള്ള പുതിയ പ്രണയ കഥ: മഞ്ജു വാര്യർ പ്രതികരിക്കുന്നു

തന്റെ പേരിലുള്ള പുതിയ പ്രണയ കഥ: മഞ്ജു വാര്യർ പ്രതികരിക്കുന്നു

ഈയിടെയായി സോഷ്യൽ മീഡിയ മഞ്ജു വാര്യർ എന്ന നടിയുടെ പിന്നാലെയാണ്. മഞ്ജു വാര്യർക്ക് പുതിയ പ്രണയം എന്ന ആ ഗോസിപ്പ് ചില ഓണ്‍ലൈൻ മാധ്യമങ്ങളും മറ്റു നവധാരാ മീഡിയകളും ഭംഗിയായി ആഘോഷിച്ചു. എന്നാൽ സത്യം എന്താണ്? അതന്വേഷിക്കാൻ ആരും മെനക്കെട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മഞ്ജുവിനെ v4vartha വിളിച്ചത് ഈ സാഹചര്യത്തിലാണ്. തന്റെ പ്രണയ വാർത്തയെക്കുറിച്ചും പുതിയ ജീവിതത്തെ ക്കുറിച്ചും മഞ്ജുവിന് എന്താണ് പറയാനുള്ളത്? ആ ഇന്റർവ്യൂ വായിക്കാം…
ഷൂട്ടിംഗ് തിരക്കിലാണെന്ന് തോന്നുന്നു?

അതെ. കൊച്ചിയിലാണ് ഇപ്പൊ. പുതിയ സിനിമ “വേട്ട” യുടെ ലൊക്കേഷനിലാണ്.

ഈയിടെ ചില ഓണ്‍ ലൈൻ പത്രങ്ങൾ മഞ്ജു ഒരു പരസ്യ ചിത്രത്തിന്റെ സംവിധായകനുമായി പ്രണയത്തിലാണെന്ന രീതിയിൽ ചില വാർത്തകൾ കൊടുത്തിരുന്നു?

ഞാനും കണ്ടു ചിലതൊക്കെ. ഇതിനെപ്പറ്റിയൊക്കെ ഞാൻ എന്തുപറയാനാണ്? ഇവരോടൊക്കെ പ്രതികരിക്കാൻ പോയാൽപിന്നെ അതിനല്ലേ സമയം കാണൂ? ഞാനതെല്ലാം ചിരിച്ചുതള്ളുകയാണ്. ഇതൊക്കെ എഴുതിവിടുന്നവർക്ക് എന്തെങ്കിലും ഒരു ആനന്ദം കിട്ടുന്നുണ്ടാവുമല്ലോ? അത് കിട്ടിക്കൊട്ടെ. അല്ലാതെ ഇതിനൊന്നും പ്രതികരിക്കാൻ ഞാനില്ല (ചിരിക്കുന്നു )
അല്ല, പ്രണയ വാർത്തയോട് മഞ്ജു പ്രതികരിക്കാതിരുന്നപ്പോൾ അത്, വാർത്ത ശരിയായത് കൊണ്ടാണ് എന്ന രീതിയിലും ചില വാർത്തകൾ വന്നിരുന്നു.?

ഞാൻ പറഞ്ഞില്ലേ, ഇതിറ്റെയൊന്നും പിന്നാലെ പോകാൻ എനിക്കിപ്പോൾ സമയമില്ല. ഒരു ശതമാനമെങ്കിലും സത്യമുള്ള കാര്യങ്ങൾ ആണെങ്കിലല്ലേ ഇതിനോടൊക്കെ പ്രതികരിക്കേണ്ടതുള്ളു. എന്റെ മനസ്സിൽ ഇപ്പോൾ സിനിമ മാത്രമാണ്. പുതിയ സിനിമ വേട്ട വളരെ വ്യത്യസ്തമായ ഒരു പ്രമേയം അവതരിപ്പിക്കുന്നു. ആ കഥാപാത്രത്തോട് 100% നീതി പുലർത്തുക എന്നത് മാത്രമേ ഇപ്പോൾ ചിന്തിക്കുന്നുള്ളൂ. അതിനിടയിൽ ഇത്തരം വാർത്തകളെക്കുറിച്ച് എന്ത്പറയാൻ? മഞ്ജു v4vartha  യോടു പറഞ്ഞു.

മഞ്ജുവിന്റെ തിരിച്ചു വരവ് ഗംഭീരമായിരുന്നു.ഹൌ ഓൾഡ്‌ ആർ യു വിൽ തുടങ്ങിയ രണ്ടാം അഭിനയ ജീവിതത്തേക്കുറിച്ച്?
ഞാനിപ്പോൾ വളരെ സന്തോഷവതിയാണ്. പുതിയ ഒരുപാട് കാര്യങ്ങൾ പഠിച്ചു. പിന്നെ, സിനിമയിലേക്കുള്ള തിരിച്ചു വരവ് ശരിക്കും ആസ്വദിക്കുകയാണ് ഞാനിപ്പോൾ. മഞ്ജു v4vartha  യോടു  പറയുന്നു.

ആദ്യ സിനിമയിൽ പുലർത്തിയ മികവ് പിന്നീട് തുടരാനാവുന്നില്ല എന്ന് തോന്നുന്നുണ്ടോ?
അങ്ങിനെ പറയുന്നതിലർഥമില്ല. കാരണം ഇത് സിനിമയാണ്. എന്റെ എല്ലാ സിനിമകളും പ്രേക്ഷകർ സ്വീകരിക്കണം എന്ന് വാശി പിടിക്കാനാവുമോ? എനിക്കെന്നല്ല ആർക്കും അതുപറ്റില്ല. കാരണം ഇത് സിനിമയാണ്. അതിൽ പരിഭവിച്ചിട്ട്‌ കാര്യമില്ല. പുതിയ ചിത്രം വേട്ടയിൽ വലിയ പ്രതീക്ഷയാനുള്ളത്. ഇത് പ്രേക്ഷകർ രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്നുറപ്പുണ്ട്. മഞ്ജു v4vartha യോടു പറഞ്ഞുനിർത്തി

മഞ്ജുവിന്റെ  പുതിയ സിനിമയ്ക്കും എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments