യുഎഇയില്‍ ഇന്റര്‍നെറ്റിലൂടെ ഇനി ഇത്തരം കാര്യങ്ങൾ ചെയ്യുന്നവര്‍ക്ക് കനത്ത പിഴ; പ്രവാസികൾ ശ്രദ്ധിക്കുക

സമൂഹമാധ്യമങ്ങള്‍ വഴി അനധികൃതമായി പണംശേഖരിക്കുന്നവര്‍ക്ക് കനത്ത പിഴ ഏര്‍പ്പെടുത്തുമെന്ന് യുഎഇയില്‍ അറ്റോണി ജനറല്‍ലിന്റെ മുന്നറിയിപ്പ് . ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നവരില്‍ നിന്ന് 500000 ദിര്‍ഹം വരെ പിഴ ഈടാക്കുകയും. മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്യും

ഇന്റര്‍നെറ്റിലൂടെ അനധികൃതമായി പണംശേഖരിക്കുന്നവരില്‍ നിന്ന് 500000 ദിര്‍ഹം വരെ പിഴ ഈടാക്കും. അടുത്തിടെയായി ഇതിന്റെ പേരില്‍ വര്‍ധിക്കുന്ന സൈബര്‍ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎഇ അറ്റോണി ജനറല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ജങ്ങളെ പറ്റിച്ചുകൊണ്ടുള്ള ഇത്തരം തട്ടിപ്പുകളെ അത്യന്തം ഗൗരവകരമായി തന്നെ കാണുമെന്നും, നിയമപരമായ രീതിയില്‍ പണംശേഖരിച്ച് പാവപ്പെട്ടവരെ സഹായിക്കുന്നവരെയാകും ഇത്തരം തട്ടിപ്പുകള്‍ മോശമായി ബാധിക്കുക എന്നും യുഎഇ അറ്റോണി ജനറല്‍ പറഞ്ഞു.